
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദ്, ദമാം, ആസിര്‍, അല്‍ ബഹ, ജസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലിനു സാധ്യത ഉണ്ടെ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ പ്രവിശ്യ, കാസിം, ഹായ്ല്‍ എന്നിവിടങ്ങളില്‍ മഴയും ശീത കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മദീന, വടക്കന്‍ അതിര്‍ത്തി നഗരങ്ങള്‍, തബൂക്ക് എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴയും കാറ്റും അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ മഴയും വെളളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തബൂക്ക് മലനിരകളില്‍ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. അപകടസാധ്യതയുളള പ്രദേശങ്ങളില്‍ നിന്നു ജനങ്ങള്‍ മാറിനില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
