റിയാദ്: സൗദിയില്‍ ഗുരുതരമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം
അഞ്ഞൂറായി. 327 കൊവിഡ് പൊസീറ്റീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ ഗുരുതരമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം മുന്നൂറായി കുറഞ്ഞിരുന്നു. അതിന് ശേഷം ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വര്‍ധിച്ചു.
രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 5.41ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ 40,000 പേര്‍ക്കു കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് വാക്‌സിന്‍ വിതരണണം ചെയ്തത്.
വാക്‌സിന്‍ സ്വീകരിച്ചവര്‍ കൊവഡ് പ്രോടോകോള്‍ ലംഘിക്കരുതെന്നും മുന്‍കരുതലുകള്‍ പൂര്‍ണമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.