Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

വയനാട് പുനരധിവാസം: സൗദി ഐഎംസിസി തുക കൈമാറി

കോഴിക്കോട്: വയനാടിന് കൈതാങ്ങൊരുക്കി സൗദി ഐഎംസിസി. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി സൗദി ഐഎംസിസി നാഷണല്‍ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി. ഐഎന്‍എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പ് വേദിയില്‍ ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗസ്‌നി വട്ടക്കിണര്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവിലിന് കൈമാറി.

സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ, എന്‍എല്‍യു സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി, കോഴിക്കോട് ജില്ലാ ട്രഷറല്‍ പിഎംകെ അബ്ദുള്ള, കോഴിക്കോട് വുമണ്‍സ് ലീഗ് ജില്ലാ പ്രസിഡന്റ് മറിയം ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top