Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

‘സന്തോഷമുളള ഹൃദയം; കരുത്തുറ്റ മനസ്സ്’ ഒഐസിസി വനിതാ വേദി മുഖാമുഖം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി വനിതാ വിഭാഗം മുഖാമുഖം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 26ന് വൈകീട്ട് 5.00ന് മലസ് അല്‍ മാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘സന്തോഷമുളള ഹൃദയം; കരുത്തുറ്റ മനസ്സ്’ എന്ന പ്രമേയത്തില്‍ ലൈഫ് കോച്ചും തെറാപ്പിസ്റ്റുമായ സുഷ്മ ഷാന്‍ ക്ലാസ് നയിക്കും. വനിതകള്‍ക്കായി ഒരുക്കുന്ന പരിപാടിയില്‍ സംശയ നിവാരണത്തിനും സുഷ്മ ഷാനുമായി സംവദിക്കാനും അവസരം ലഭിക്കും.

മാനസികാരോഗ്യം മെച്ചപ്പെടുത്താനീം മികച്ച ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും സ്വയം പരിചരണം പഠിക്കാനും അവസരം ഒരുക്കുന്നതിനാണ് മുഖാമുഖം പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലിങ്കല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശരണ്യ അഗോഷ് 0570335418, സിംന നൗഷാദ് 0556159704 എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top