റിയാദ്: ബാറ്റ്‌സ്മാനു നേരെ തുരുതുരാ പാഞ്ഞെത്തിയ ബൗണ്‍സറുകളെ അതേവേഗത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉമ്രാന്‍ മാലികിന്റെ വെടിക്കെട്ട് പ്രകടനം. പേസ് ബൗളര്‍ ശ്രീശാന്ത് സുവൈദി പാര്‍ക്കിലെ പിച്ചിലെത്താന്‍ ഇനിയം രണ്ടു നാള്‍ കാത്തിരിക്കണം. അതിനിടെയാണ് റിയാദ് സീസണിന്റെ ഭാഗമായി സൗദി ക്രിക്കറ്റ് ഒരുക്കിയ നെറ്റ് കേജില്‍ ബൗളിംഗ് മെഷീന്‍ ഉതിര്‍ത്ത പന്തുകളെ ഉമ്രാന്‍ മാലിക് പായിച്ചത്.
സൗദി ക്രിക്കറ്റ് ആരാധകര്‍ക്കു പുറമെ ഇന്ത്യക്കാരും ഉമ്രാന്‍ മാലിക്കിന്റെ പ്രകടനം കാണാന്‍ തടിച്ചു കൂടി. കാണികളോടൊപ്പം സെല്‍ഫിയെടുത്തും ഏറെ നേരം കുശലം പറഞ്ഞുമാണ് ഉമ്രാന്‍ മടങ്ങിയത്. ക്രിക്കറ്റ് കളിയെ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സൗദി ക്രിക്കറ്റുമായി സഹകരിച്ച് സുവൈദി പാര്‍ക്കില്‍ പിച്ച് ഒരുക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫാസ്റ്റ് ബൗളറാണ് ഉമ്രാന്‍. 2022 ജൂണില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യക്കായി ജഴ്‌സി അണിഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കാശ്മീരിനും കളിക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.