Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

അബ്ദുല്‍ റഹീം മോചനം: പ്രോസിക്യൂഷന്‍ വാദം 21ന്; നാളെ പൊതുയോഗം

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദം ഒക്ടോബര്‍ 21 തിങ്കളാഴ്ചയിലേക്ക് മാറ്റിയാതായി റിയാദ് റഹീം സഹായ സമിതി. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പറിനാണ് ഇതു സംബന്ധിച്ച സന്ദേശം കോടതി അയച്ചത്. ഒക്ടോബര്‍ 17ന് വാദം കേള്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചത്. പുതിയ തീയ്യതി അറിയിച്ചതോടെ മോചന വിവരം അറിയാന്‍ നാല് ദിവസം കൂടി കാത്തിരിക്കണം.

ഇതിന്റെ പശ്ചാത്തലത്തില്‍ സ്റ്റിയറിങ് കമ്മറ്റി യോഗം ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തു. തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാഹസമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

റഹീം കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തോട് വിശദീകരിക്കുന്നതിന് ഒക്‌ടോബര്‍ 15 ചൊവ്വ വൈകീട്ട് 7.00ന് ബത്ഹ ഡിപാലസ് ഹാളില്‍ പൊതുയോഗം വിളിച്ചതായി സഹായസമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ അറിയിച്ചു. സംഘടന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, തുടങ്ങി തുടക്കം മുതല്‍ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നതായും സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top