
റിയാദ്: അബ്ദുല്‍ റഹീം നിയമ സഹായ സമിതിയുടെ ചാലക ശക്തിയായിരുന്ന റിയാദിലെ ജനകീയ സമിതിയുടെ യോഗം ഒക്‌ടോബര്‍ 15ന് ചേരും. വൈകീട്ട് 8.00ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം. റഹിം മോചനത്തിന് പിന്തണച്ച സംഘടനകളും വ്യക്തികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി അറിയിച്ചു. കോടതി നടപടിക്രമങ്ങളുടെ പുരോഗതിയും റഹീം സഹായ സമിതിയുടെ വരവ് ചെലവ് കണക്കും യോഗത്തില്‍ അവതരിപ്പിക്കും.

ദിയാ ധനം സ്വീകരിച്ച് മരിച്ച സൗദി ബാലന്റെ കുടുംബം അബ്ദുല്‍ റഹീമിന് നേരത്തെ മാപ്പു നല്‍കിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പബഌക് റൈറ്റ് പ്രകാരം റഹീമിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഒക്‌ടോബര്‍ 17ന് കോടതി കേള്‍ക്കും. 18 വര്‍ത്തിലധികമായി തടവില്‍ കഴിയുന്നതും കുടുംബം മാപ്പു നല്‍കിയതും പരിഗണിച്ച് മോചന ഉത്തരവ് നേടാന്‍ കഴിയുമെന്നാണ് നിയമ സഹായ സമിതിയുടെ പ്രതീക്ഷ.






