
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയയുടെ രണ്ടാമത് ‘മിന കേളി സോക്കര്‍-2024’ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ യൂത്ത് ഇന്ത്യയും റിയല്‍ കേരളയും ഏറ്റുമുട്ടും. വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ യൂത്ത് ഇന്ത്യ എഫ് സി ലാന്റേണ്‍ എഫ് സിയേയും, റിയല്‍ കേരള എഫ് സി അല്‍ഖര്‍ജ് നൈറ്റ് റൈഡേഴ്‌സിനെയും മുട്ടുകുത്തിച്ചു.

യൂത്ത് ഇന്ത്യ-ലാന്റേണ്‍ ആദ്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് യൂത്ത് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. ഗോള്‍കീപ്പര്‍ ഷാമില്‍ സല്‍മാന്റെ മികവിലാണ് യൂത്ത് ഇന്ത്യ വിജയം നേടിയത്. മല്‍സരത്തിലുടനീളം ആക്രമിച്ചു കളിച്ച ലാന്റേണ്‍ എഫ് സിയുടെ നിരവധി ആക്രമണങ്ങളാണ് ഗോള്‍കീപ്പര്‍ തടഞ്ഞത്. ഷൂട്ടൗട്ടില്‍ മൂന്ന് ഷൂട്ടുകള്‍ ഗോള്‍കീപ്പര്‍ തടുത്തു. യൂത്ത് ഇന്ത്യയുടെ നാലാമത് അവസരം പുറത്തേക്ക് പോയി. ആദ്യ സെമിയിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ഷാമില്‍ സല്‍മാനെ തെരഞ്ഞെടുത്തു.

റിയല്‍ കേരള-അല്‍ഖര്‍ജ് നൈറ്റ് റൈഡേഴ്‌സുമായി മാറ്റുരച്ച രണ്ടാം സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റിയല്‍ കേരള എഫ്‌സി വിജയിച്ചു. കളിയുടെ രണ്ടാം മിനുട്ടില്‍ റിയല്‍ കേരളയുടെ പതിനൊന്നാം നമ്പര്‍ താരം ഷഹജാസ് നേടിയ ഒരു ഗോളിന് മുന്നിട്ടു നിന്നു. ഇരുപതാം മിനുട്ടില്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഏഴാം നമ്പര്‍ താരം സാബിര്‍ ഗോള്‍ തിരിച്ചടിച്ചെങ്കിലും 38-ാം മിനുട്ടില്‍ നജീബും അധിക സമയത്ത് ഷഹജാസും നേടിയ ഗോളുകളിലൂടെ റിയല്‍ കേരള ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. രണ്ടാം സെമിയിലെ മികച്ച കളിക്കാരനായി രണ്ടുഗോളുകള്‍ നേടിയ ഷഹജാസിനെ തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.