
റിയാദ്: വയനാട്ടിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരിം കൊല്ലപ്പെട്ട കേസിലെ 10-ാം പ്രതി മുഹമ്മദ് ഹനീഫ മക്കാട്ടിനെ സൗദി ഇന്റര്‍പോള്‍ കേരള പോലീസിന് കൈമാറി. ഖത്തറില്‍ നിന്ന് സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെക്‌പോയിന്റില്‍ ജവാസാത് പരിശോധനയില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

2006 മുതല്‍ ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റിയാദില്‍ നിഞ് മാര്‍ച്ച് 12ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കോഴിക്കോട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി

ഖത്തര്‍ അതിര്‍ത്തിയായ സല്‍വ ചെക്‌പോസ്റ്റില്‍ സൗദി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് മുഹമ്മദ് ഹനീഫയെ കഴിഞ്ഞ നവംബറില്‍ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്‌വയനാട് ഹൈവേയില്‍ 9-ാം വളവില്‍ 2006 ഫെബ്രുവരി 11ന് ആണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് െ്രെകംബ്രാഞ്ച് എസ്പി കെ മൊയ്തീന്‍കുട്ടി, പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി പി ബിനുകുമാര്‍, െ്രെകംബ്രാഞ്ച് ഇന്റര്‍പോള്‍ ഡിവിഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് പ്രഭാകരന്‍ എന്നിവര്‍ക്കാണ് സൗദി ഇന്റര്‍പോള്‍ മുഹമ്മദ് ഹനീഫയെ കൈമാറിയത്.
17 വര്‍ഷം മുങ്ങി നടന്ന പ്രതി നാട്ടിലെത്തി നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈകോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമുളള കേസിലും പ്രതിയാണെന്ന് റിയാദിലെത്തിയ പൊലീസ് സംഘത്തിന് നേതൃത്വം നല്‍കിയ െ്രെകം ബ്രാഞ്ച് എസ്പി കെ മൊയ്തീന്‍കുട്ടി പറഞ്ഞു.
ഖത്തറില്‍ നിന്ന് നേപ്പാള്‍ വഴി പലതവണ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനിടെ ഖത്തര്‍ എംബസിയില്‍ നിന്ന് പുതിയ പാസ്‌പോര്‍ട്ടും പ്രതി നേടി. പഴയ പാസ്‌പോര്‍ട്ട് നമ്പരാണ് ഇന്റര്‍പോള്‍ റെഡ് നോട്ടീസിലുളളത്. സൗദി എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് പുതിയ പാസ്‌പോര്‍ട്ട് നമ്പരില്‍ അതിര്‍ത്തി കടക്കാനെത്തിയ ഹനീഫയെ കുടുക്കിയത്.
വധശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായി ഒത്തു ചേര്‍ന്ന് മാരക ആയുധങ്ങള്‍ ഉപയോഗിച്ച് കലാപം സൃഷ്ടിക്കല്‍, കൊലപാതകത്തിന് തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളള കുറ്റം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
