
റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) സൗദി പതാക ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുടെ മൊബൈല്‍ ബ്ലഡ് ബാങ്ക് യൂനിറ്റുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ക്യാമ്പ് സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. ബ്‌ളഡ് ഡോണേഴ്‌സ് ശേരള ചെയര്‍മാന്‍ ഗഫൂര്‍ കൊയിലാണ്ടി, ശിഹാബ് കൊട്ടുകാട്, സുലൈമാന്‍ വിഴിഞ്ഞം, അഖിനാസ്, ഇബ്രാഹിം അല്‍ മുത്തേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എസ്എംഎസ് അംഗങ്ങള്‍ ഉള്‍പ്പെടെയുളള മയലാളികള്‍ 200 യൂനിറ്റ് രക്തം ദാനം ചെയ്തു. രക്തം ദാനം ചെയ്യാന്‍ കൂടുതല്‍ ആളുകള്‍ എത്തിയ സാഹിര്യത്തില്‍ മറ്റൊരു ക്യാമ്പു കൂടി സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ അശോകന്‍ ചാത്തന്നൂര്‍ അറിയിച്ചു.

പ്രസിഡണ്ട് സാബു പത്തടി, സെക്രട്ടറി മധുവര്‍ക്കല, ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍, രക്ഷാധികാരികളായ മോഹനന്‍ കരുവാറ്റ, മുരളി അരീക്കോട്, അലി ഷോര്‍ണൂര്‍, വൈസ് പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോട്, പ്രകാശ് വടകര, ബിജു മടത്തറ, ജീവകാരുണ്യ കണ്‍വീനര്‍ മുജീബ് കായംകുളം, സലീഷ്, സന്തോഷ് തിരുവല്ല, ദിലീപ്, സൂരജ്, രജീഷ് ആറളം, ഉമ്മര്‍ പട്ടാമ്പി, ഹനീഫ കൂട്ടായി, റഹീം പറക്കോട്, ഉമ്മര്‍ അമാനത്ത്, ഹനീഫ വഴങ്ങല്‍, അഫ്‌സല്‍, സജീര്‍, ബിജു സി എസ്, ബിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
