
റിയാദ്: സൗദി അറേബ്യ പുതിയ എയര്‍ലൈന്‍ കമ്പനി ആരംഭിക്കുന്നു. ഇതിനായി റിയാദ് എയര്‍ എന്ന പേരില്‍ കമ്പനി നിലവില്‍ വന്നു. സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്തുന്നത്.

സൗദി കിരീടാവകാശിയും പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയനമാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് റിയാദ് എയര്‍ലൈന്‍സ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിച്ച് വ്യോമയാന രംഗത്ത് കൂടുതല്‍ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനാണ് പുതിയ കമ്പനി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചെയര്‍മാന്‍ പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസര്‍ അല്‍ റുമയ്യാന്‍ ആയിരിക്കും. വിഷയന്‍ 2030 ലക്ഷ്യം കാണുന്നതിന് പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമാണ് പുതിയ എയര്‍ലൈന്‍ കതനി.

അതിനിടെ 100 വിമാനങ്ങള്‍ വാങ്ങാന്‍ സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും അമേരിക്കന്‍ ബോയിംഗ് കമ്പനിയും കരാര്‍ ഒപ്പുവെച്ചു. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് പുതിയ സംരംഭങ്ങളും വിമാനങ്ങളും ആവശ്യമാണ്. 2030 ആകുന്നതോടെ വര്‍ഷം 100 കോടി സഞ്ചാരികള്‍ സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.