
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിന് ക്ഷണം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശ കാര്യ മന്ത്രി ഖത്തര്‍ അമീറിന് കൈമാറി. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് പരിഹരിച്ചത്. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും എംബസികള്‍ തുറക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. ഭരരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൈമാറി.

ഇരു രാഷ്ട്രങ്ങളും ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും ശക്തമാക്കും. ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തറിലെ സൗദി എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് അലി അല്‍ഖഹ്താനി, വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
