
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഇഫ്താര്‍ വേളയിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തി സിറ്റി ഫ്‌ളവര്‍ ഫെയ്‌സ് ബുക് പേജിലെ #souqphotocontest ഹാഷ്ടാഗില്‍ കമന്റായി പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മികച്ച ചിത്രങ്ങള്‍, സെല്‍ഫി എന്നിവക്ക് 1000 റിയാലിന്റെ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചിത്രങ്ങള്‍ മെയ് 12 വരെ സമര്‍പ്പിക്കാം. വിജയികളെ മെയ് 17ന് പ്രഖ്യാപിക്കുമെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു.
എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://www.facebook.com/cityflowerarabia/photos/a.118067631614561/3955140241240595/
സൗദിയിലും ബഹ്‌റൈനിലുമുളള സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ ‘സൂഖ്’ പ്രൊമോഷന്‍ കാമ്പയിന്റെ ഭാഗമായി മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും മികച്ച വിലക്കു ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
