റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്രസ് കോഡ് നടപ്പിലാക്കുന്നു. അശ്‌ളീല ചിത്രങ്ങളും പദങ്ങളും വസ്ത്രങ്ങളില്‍ ഉണ്ടാവരുതെന്ന് ഡ്രസ് കോഡ് നിഷ്‌കര്‍ഷിക്കുന്നു. പുരുഷന്‍മാര്‍ക്ക് ‘ഫ്രീക്കന്‍’ ഹെയര്‍ സ്‌റ്റൈല്‍ പാടില്ല. ആരോഗ്യ കേന്ദ്രങ്ങളില്‍ വ്യക്തി ശുചിത്വം നിലനിര്‍ത്തുന്നതിനും സാമൂഹിക മര്യാദകള്‍ പാലിക്കുന്നതിനും ഡ്രസ് കോഡ് പരിഷ്‌കരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ മാന്യവും പൊതുസമൂഹത്തിന് ചേര്‍ന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിര്‍ദേശം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. പുരുഷന്മാര്‍ പൈജാമയും ഷോര്‍ട്‌സും ധരിക്കാന്‍ പാടില്ലെന്നും ഡ്രസ് കോഡ് വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
