Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പ്രവാസികള്‍ സ്വജീവിതം ആസ്വദിക്കാന്‍ സമയം കണ്ടെത്തണം : പി. എം. എ. ഗഫൂര്‍

റിയാദ്: മറ്റുള്ളവര്‍ക്ക് സാന്ത്വനം നല്‍കുന്നതോടൊപ്പം സ്വജീവിതം ആസ്വദിക്കാന്‍ പ്രവാസികള്‍ സമയം കണ്ടെത്തണമെന്ന് വാഗ്മിയും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍. സ്വന്തക്കാര്‍ക്ക് വേണ്ടി തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പ്രവാസികള്‍ സ്വന്തം ജീവിതം മറക്കുകയാണ്. നന്മ കരുനാഗപ്പള്ളി കൂട്ടായ്മ ‘നന്മോത്സവം-2024’ വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അല്‍ജാബിര്‍ റോഡിലെ സമര്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. കെ ആര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന് സമ്മാനിച്ചു.

രക്ഷാധികാരി ബഷീര്‍ ഫത്തഹുദ്ദീന്‍ ആമുഖ പ്രസംഗം നടത്തി. സലീം കളക്കര, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, നവാസ് അബ്ദുല്‍ റഷീദ്, ഗഫൂര്‍ കൊയിലാണ്ടി, ജോസഫ് അതിരുങ്കല്‍, അസ്‌ലം പാലത്ത്, മുഹമ്മദ് സാലി, റിയാസ് വണ്ടൂര്‍, ഷാജി മഠത്തില്‍, റഫീഖ് വെട്ടിയാര്‍, നിജാസ് പാമ്പാടി, ബഷീര്‍ സാപ്റ്റ്‌കോ, ഷൈജു പച്ച, ശുഹൈബ് ഓച്ചിറ, നിഷാദ് ആലംകോട്, സലീം പള്ളിയില്‍, മൈമൂന അബ്ബാസ്, കമര്‍ബാനു വലിയകത്ത്, ബ്ദുല്‍ സലീം അര്‍ത്തിയില്‍, നാസര്‍ ലെയ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഷഫീക്ക് തഴവ, നഹല്‍ റയ്യാന്‍, ദില്‍ഷാദ്, ഹിബ ഫാത്തിമ, അക്ഷയ് സുധീര്‍, അഞ്ജലി സുധീര്‍, പവിത്രന്‍, ഷിജു റഷീദ്, നിഷാ ബിനീഷ് , ഫിദ ഫാത്തിമ, നൗഫല്‍ കോട്ടയം തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. നവ്യാ ആര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മന്റ് ടീം അവതരിപ്പിച്ച കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി.

മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ വിഴിഞ്ഞം അവതാരകനായിരുന്നു. മുനീര്‍ മണപ്പള്ളി, നിയാസ് തഴവ, നവാസ് ലത്തീഫ്, സത്താര്‍ മുല്ലശ്ശേരി, സുല്‍ഫിക്കര്‍, അഷ്‌റഫ് മുണ്ടയില്‍, ഷമീര്‍ കുനിയത്ത്, അനസ് ലത്തീഫ്, സജീവ്, സിനു അഹമ്മദ്, ഷഹിന്‍ഷാ, മുനീര്‍ പുത്തന്‍തെരുവ്, ഷുക്കൂര്‍ ക്ലാപ്പന, നൗഷാദ്, നൗഫല്‍ നൂറുദ്ദീന്‍, സഹദ്, ഷമീര്‍ തേവലക്കര, ഷരീഫ് മൈനാഗപ്പള്ളി, ബിലാല്‍, അനസ്, അംജദ്, ഫൈസല്‍ തേവലക്കര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ഷാജഹാന്‍ മൈനാഗപ്പള്ളി സ്വാഗതവും ജാനിസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top