‘പീസ് വാലി’യ്ക്ക് കൈതാങ്ങൊരുക്കി റിയാദില്‍ സൗഹൃദ സംഗമം
റിയാദ്: എറണാകുളം പീസ് വാലി ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താന്‍ ‘സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ മലാസ് അല്‍മാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്തു. പീസ് വാലിയുടെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ചെയര്‍മാന്‍ പി.എം. അബൂബക്കര്‍ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. ജോയ് ചാക്കോ (മജല്‍ അല്‍ റിയാദ്), ഷിയാസ് […]














