Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

Saudi News

gulf, saudi

കരുതലിന് ഇനി ഡിജിറ്റല്‍ സ്പര്‍ശം; പ്രവാസികള്‍ക്ക് തണലായി കെഎംസിസി ആപ്പ്

മലപ്പുറം/റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ജീവകാരുണ്യസേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. പാണക്കാട്ടു നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആപ്പ് പ്രകാശനം ചെയ്തു. കെഎംസിസി കേരള ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാകും. സര്‍ക്കാരിനു സമാനമായ രീതിയില്‍ പ്രവാസികള്‍ക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജാതി മത രാഷ്ട്രീയ ഭേദമന്യേ സൗദിയിലെ പ്രവാസികളെ

gulf, saudi

ജിസാനില്‍ ഹൂതി ഷെല്ലാക്രമണം; മസ്ജിദിനും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, രണ്ടുപേര്‍ ആശുപത്രിയില്‍

ജിസാന്‍: യമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഷെല്‍ പതിച്ച് ജിസാനിലെ അല്‍ തുവാല്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവിടെ ഒരു മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്ലാക്രമണം. ഇവിടെ സിവില്‍ ഡിഫന്‍സ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.നിരപരാധികളായ സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി ഹൂതികളുടെ ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി

gulf, saudi

സൗദിയില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ലൈസന്‍സ് നേടണം

റിയാദ്: സൗദി അറേബ്യയില്‍ വീടുകളും അപാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. ടൂറിസം മേഖലയുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനും സഞ്ചാരികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനും ‘പ്രൈവറ്റ് ഹോസ്പിറ്റാലിറ്റി യൂണിറ്റ് റെഗുലേഷന്‍സ്’ നിയമ ഭേദഗതിക്ക് ടൂറിസം മന്ത്രാലയം അനുമതി നല്‍കി. നിലവിലുള്ള ‘പെര്‍മിറ്റ്’ സംവിധാനത്തിന് പകരമായാണ് പുതിയ ലൈസന്‍സ് നടപ്പിലാക്കുന്നത്. നിലവില്‍ സാധുവായ പെര്‍മിറ്റുകളുള്ള ഉടമകള്‍ 90 ദിവസത്തിനകം പുതിയ ലൈസന്‍സ് മാനദണ്ഡങ്ങളിലേക്ക് മാറണം. ടൂറിസം മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പെര്‍മിറ്റുകള്‍ ലൈസന്‍സുകളാക്കി മാറ്റാം. ലൈസന്‍സിന് അപേക്ഷിക്കുന്നയാള്‍

gulf, saudi

പ്രതിസന്ധികളെ അതിജീവിച്ച പാരമ്പര്യം; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ല

റിയാദ്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി. പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടുവന്നതെന്നും, നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കു മുന്നില്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കരുത്ത് ചോര്‍ന്നുപോകരുതെന്നും ചടയന്‍ ഗോവിന്ദന്‍ അനുസ്മരണം അഭിപ്രായപ്പെട്ടു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തിലാണ് ഇക്കാര്യം ഉയര്‍ന്നത്. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഏറ്റവും ദുഷ്‌കരമായ കാലഘട്ടങ്ങളിലൊന്നില്‍ ചടയന്‍ ഗോവിന്ദന്‍ നേരിട്ട

gulf, saudi

പ്രവാസികള്‍ക്ക് തണലായി റിയാദില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്; രണ്ടാം ഘട്ടത്തിലും വന്‍ തിരക്ക്

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രവാസികള്‍ക്ക് തണലാകുന്നു. രണ്ടാം ഘട്ടത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് നോര്‍ക്ക കാര്‍ഡും ‘നോര്‍ക്ക കെയര്‍ പ്ലസ്’ ഇന്‍ഷുറന്‍സ് അംഗത്വവും ലഭ്യമാക്കി. ബത്ഹ കെഎംസിസി ഓഫിസില്‍ ഉച്ചയ്ക്ക് ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് രാത്രി പത്തിന് സമാപിച്ചു. ജനത്തിരക്ക് ഏറിയതോടെ ടോക്കണ്‍ നല്‍കിയാണ് സേവനങ്ങള്‍ ക്രമീകരിച്ചത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഈ മാസം 18ന് അവസാനിക്കും. ഇതോടെയാണ് കെഎംസിസിയുടെ ഇടപെടല്‍. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമുണ്ടെങ്കിലും വിവിധ സ്ലാബുകളെക്കുറിച്ചുള്ള അജ്ഞത

gulf, saudi

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അനന്തു മടങ്ങി; റിയാദില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

റിയാദ്: കുടുംബത്തിന്റെ തണലാകാന്‍ പ്രവാസത്തിലേക്കു പറന്നുയര്‍ന്ന് ഏഴാം മാസം മലയാളി യുവാവിന് ദാരുണാന്ത്യം. നിലമ്പൂര്‍ ഉപ്പട അച്ചക്കോട്ടില്‍ അനന്തു (24) ആണ് മരിച്ചത്. റിയാദ് ദിരിയ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റെജി-ശാന്തി ദമ്പതികളുടെ മകനാണ്. പുതിയ വിസയില്‍ ഹോട്ടല്‍ ജീവനക്കാരനായാണ് അനന്തു റിയാദിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, വൈസ് ചെയര്‍മാന്‍ ഷറഫു പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍,

gulf, saudi

കഥയെഴുതാം, ക്യാമറ തിരിക്കാം, റോള്‍ ഉറപ്പിക്കാം; ദമ്മാമില്‍ ‘സിനിമാറ്റിക’ ശില്‍പശാല

ദമ്മാം: സിനിമയുടെ അരങ്ങിലും അണിയറയിലും ചുവടുവെക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സൗദി മലയാളി സമാജം ദ്വിദിന ചലച്ചിത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവും സംവിധായകനുമായ വി.സി. അഭിലാഷ് നയിക്കുന്ന ‘സിനിമാറ്റിക വിത്ത് വി.സി’ ശില്‍പശാല സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കും. അഭിനയം, തിരക്കഥാരചന, സംവിധാനം തുടങ്ങിയ ചലച്ചിത്രത്തിന്റെ പ്രധാന മേഖലകളെ ആഴത്തില്‍ തൊട്ടറിയാന്‍ സഹായിക്കുന്ന രീതിയിലാണ് ക്യാമ്പിന്റെ രൂപകല്‍പ്പന. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും സാങ്കേതിക വശങ്ങളും പ്രായോഗിക രീതികളും നേരിട്ട് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരമാണ്

gulf

കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ മടക്കയാത്ര വൈകിപ്പിച്ചു; ഒടുവില്‍ അന്ത്യയാത്ര

റിയാദ്: തൊഴില്‍ തേടി സൗദിയിലെത്തി 35 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ള (59) പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് മടങ്ങിയത് ചേതനയറ്റ ശരീരമായി. ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പതിറ്റാണ്ടുകളോളം പ്രവാസജീവിതം നയിച്ച ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്. 19 വര്‍ഷം ഒരേ സ്‌പോണ്‍സറുടെ കീഴില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്നു. 16 വര്‍ഷം മുമ്പ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയ ശേഷം സ്‌പോണ്‍സറുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഹുറൂബിലായി. ഇതോടെ

gulf, saudi

പാട്ടോര്‍മയായി നിസാര്‍ വയനാട്; റിയാദില്‍ അനുസ്മരണം

റിയാദ്: അകാലത്തില്‍ വേര്‍പിരിഞ്ഞ പ്രിയ ഗായകന്‍ നിസാര്‍ വയനാടിന് പ്രണാമമേകി റിയാദിലെ പ്രവാസി സമൂഹം. കലാ സാംസ്‌കാരിക കൂട്ടായ്മ ‘വൈബ്‌സ് ഓഫ് റിയാദ്’ അസീസിയ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിപേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം വൈബ്‌സ് ഓഫ് റിയാദ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നിസാര്‍ അവസാനമായി സൗദിയില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുത്തത്. സിറ്റിഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വിവിധ വേദിയിലടക്കം സംഗീത വിരുന്നുകളുമായി ചുരുങ്ങിയ കാലം കൊണ്ട് പ്രവാസികളുടെ മനസ്സില്‍ ഇടംപിടിക്കാന്‍

gulf, saudi

ദമ്മാമില്‍ പ്രവാസി വെല്‍ഫെയര്‍ ഓണാഘോഷം

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണസംഗമം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികള്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പ്രവാസി എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിലെ വിജയികളെ ചടങ്ങില്‍ ആദരിച്ചു. പ്രവാസ ജീവിതത്തിന്റെ അനുഭവാവിഷ്‌കാരങ്ങളും ഓണക്കാലത്തിന്റെ സാംസ്‌കാരിക പൈതൃകവും നിറഞ്ഞുനിന്ന മികച്ച രചനകളാണ് മത്സരത്തിന് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാബു മേലേതില്‍ (ഒന്നാം സ്ഥാനം), നൈസി സജാത് (രണ്ടാം സ്ഥാനം),

gulf, saudi

നേരിന്റെ അക്ഷരക്കാഴ്ചകളായി ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ എന്ന പുസ്തകത്തിന്റെ സൗദിതല പ്രകാശനം റിയാദ് അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്നു. മാധ്യമപ്രവര്‍ത്തകന്‍ നജീബ് കൊച്ചുകലുങ്ക് പ്രകാശനം നിര്‍വഹിച്ചു. അശ്‌റഫ് തിരൂര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുസ്തകം മികച്ച വഴികാട്ടിയാണെന്ന് നജീബ് കൊച്ചുകലുങ്ക് പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ഫഌരിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുതാന്‍ കൊള്ളാവുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കുകയും

gulf, saudi

കലാ സാംസ്‌കാരിക രംഗത്ത് പുതിയ ചുവട്: റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍

റിയാദ്: പ്രവാസലോകത്ത് കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമാകാന്‍ ‘റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍’ രൂപീകരിച്ചു. ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മയ്ക്ക് തുടക്കമായത്. ഭാരവാഹികളായി മുഹമ്മദ് സിയാദ് (പ്രസിഡന്റ്), അരുണ്‍ കൃഷ്ണ (ജനറല്‍ സെക്രട്ടറി), സുധീഷ് കുമാര്‍ നായര്‍ (ട്രഷറര്‍), സജീര്‍ ചിതറ (വൈസ് പ്രസിഡന്റ്), അജീഷ് സജീര്‍ (ജോയിന്റ് സെക്രട്ടറി), ജെയിന്‍ ജോണ്‍ (ജോയിന്റ് ട്രഷറര്‍), പ്രീതി (സപ്പോര്‍ട്ടിങ് ട്രഷറര്‍) എന്നിവരെയും നബീല്‍ ഷെരീഫ് (മീഡിയ കണ്‍വീനര്‍), ദിപു. ജി (മീഡിയ കോഓര്‍ഡിനേറ്റര്‍),

gulf, saudi

തണലറ്റ കുടുംബം, മടക്കം നിയമക്കുരുക്കിൽ: പ്രിയപ്പെട്ടവന്റെ ശരീരം മണ്ണിലെത്തിക്കാൻ കനിവ് തേടി അമ്മയും മകനും

അല്‍ ഹസ: ജീവിതത്തിന്റെ നെടുംതൂണായ പ്രിയപ്പെട്ടവന്റെ മൃതദേഹത്തിനരികില്‍ എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഒരു അമ്മയും മകനും. പ്രവാസത്തിനിടെ അപ്രതീക്ഷിതമായി തണലറ്റുപപോയ അവര്‍ക്ക് സ്വന്തം നാട്ടിലേക്കുള്ള വഴി തുറക്കാന്‍ പ്രവാസികളുടെ കനിവ് തേടുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടില്‍ കുഞ്ഞുമോന്‍ സക്കറിയയുടെ (മാര്‍ട്ടിന്‍-55) വേര്‍പാടില്‍ ഉരുകുന്ന ഭാര്യ പ്രീതിയും മകന്‍ ജോര്‍ജും നിയമക്കുരുക്കിന്റെ വന്‍മതിലുകള്‍ക്ക് മുന്‍പിലാണ്. നാലര വര്‍ഷത്തിലേറെയായി ഇഖാമയുടെ കാലാവധി തീര്‍ന്നു. ഇതോടെയാണ്, കണ്ണീരോടെ പ്രിയപ്പെട്ടവന്റെ മൃതദേഹത്തിനൊപ്പം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ഇവരുടെ ശ്രമങ്ങള്‍ക്ക്

gulf, saudi

ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

റിയാദ്: ഫിഫ ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കേളി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ കേളി സ്‌പോര്‍ട്‌സ് കമ്മിറ്റിയും സൈബര്‍ വിങ്ങും സംയുക്തമായാണ് പ്രവചന മത്സരം ഒരുക്കിയത്. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലാസ് ഏരിയ വൈസ്പ്ര സിഡന്റ് മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രവചന മത്സരത്തില്‍ ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ ഒന്നാം സ്ഥാനം നേടി. ബെന്‍സര്‍ സ്‌പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണാണ് ഒന്നാം സമ്മാനം. ജരീര്‍ ബുക്ക് സ്‌റ്റോര്‍ നല്‍കിയ രണ്ടാം സമ്മാനം മുഹമ്മദ്

Scroll to Top