ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്തന് വിദേശകാര്യ മന്ത്രാലയം
ദല്ഹി: സൗദി അറേബക്കു നേരെ യമനിലെ വിമത ഗ്രൂപായ ഹൂതികള് നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ കടുത്ത ഭാഷയില് അപലപിച്ചു. ജനവാസ കേന്ദ്രങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള് അത്യന്തം ആശങ്കാജനകമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇന്ത്യന് നിലപാട് വ്യക്തമാക്കിയത്. മേഖലയുടെ സുസ്ഥിരതയെയും സുരക്ഷയെയും തകരാറിലാക്കുന്ന ഇത്തരം ആക്രമണങ്ങള് അംഗീകരിക്കാനാകില്ല. ബാബ്എല്മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പല് ഗതാഗതത്തിനും സ്വതന്ത്ര നാവിക പാതയ്ക്കും തടസ്സം സൃഷ്ടിക്കുന്ന നടപടികള് ആഗോള വ്യാപാര മേഖലയെ














