Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

ഇരുപതിന്റെ നിറവില്‍ ‘ഫോര്‍ക്ക’; വാര്‍ഷികം അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: നാടിന്റെ ഗൃഹാതുര സ്മരണകളും സാംസ്‌കാരിക കൂട്ടായ്മയും സംഗമിച്ച ആഘോഷരാവൊരുക്കി ‘ഫോര്‍ക്ക മെഗാ മേള’. രണ്ടു പതിറ്റാണ്ടിന്റെ കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും പെരുമയുമായി ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരള അസോസിയേഷന്‍സ് (ഫോര്‍ക്കാ) ആഘോഷരാവെിരുക്കിയത്. പ്രവാസി മനസ്സുകളെ ഒന്നിച്ചുനിര്‍ത്തി റിയാദ് ഷോല മാളില്‍ അരങ്ങേറിയ വാര്‍ഷികാഘോഷം, നാടിന്റെ തനിമ വിളിച്ചോതുന്ന കലാസാംസ്‌കാരിക സന്ധ്യയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

റിയാദിലെ പ്രാദേശിക സംഘടനകളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഫോര്‍ക്കയുടെ സേവനപാരമ്പര്യം അനുസ്മരിച്ചു ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി സംവദിച്ച അദ്ദേഹം സാംസ്‌കാരിക പരിപാടികളും വീക്ഷിച്ചു.

ഫോര്‍ക്കാ ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, അറബ്‌കോ രാമചന്ദ്രന്‍, ഭാരവാഹികളായ ജയന്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് ഖാന്‍, ഗഫൂര്‍ കൊയിലാണ്ടി, എന്‍ആര്‍കെ ഫോറം ചെയര്‍മാന്‍ സി.പി. മുസ്തഫ, മീഡിയ ഫോറം പ്രതിനിധി ഷംനാദ് കരുനാഗപ്പള്ളി, അല്‍ വഫ മാനേജര്‍ ഫഹദ് മെയോന്‍, മൈമൂന ടീച്ചര്‍, ജോസഫ് അതിരുങ്കല്‍, ഡോ. ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും ട്രഷറര്‍ ജിബിന്‍ സമദ് നന്ദിയും പറഞ്ഞു.

ഫോര്‍ക്കയുടെ സ്ഥാപക നേതാക്കളായ നാസര്‍ കാരന്തൂര്‍, ഉമ്മര്‍ മുക്കം, സെയ്ഫ് കായംകുളം, അലി ആലുവ, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരെ ഇന്ത്യന്‍ അംബാസഡര്‍ ആദരിച്ചു. മേളയുടെ ടൈറ്റില്‍ സ്‌പോണ്‍സറും പ്രോഗ്രാം പങ്കാളിയുമായ ഷോല മാള്‍ ഹൈപ്പര്‍ അല്‍ വഫയ്ക്കുള്ള ഉപഹാരം നാസര്‍ നെസ്‌റ്റോ അംബാസഡറില്‍നിന്ന് ഏറ്റുവാങ്ങി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top