Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

എയര്‍പോര്‍ട്ട് ആക്രമണം: ഇന്ത്യക്കാരന്റെ മൃതദേഹം റിയാദില്‍ സംസ്‌കരിക്കും

റിയാദ്: കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് അലിയുടെ സംസ്‌കാരം റിയാദില്‍ നടത്താന്‍ കുടുംബം തീരുമാനിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനായി കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് എംബസി അറിയിച്ചു.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) തുടര്‍ചികിത്സയിലാണ്. ഇതിനുപുറമെ രണ്ടുപേരെക്കൂടി ഐ.സി.യുവിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു. പരിക്കേറ്റ രണ്ടുപേര്‍ സാധാരണ വാര്‍ഡുകളില്‍ ചികിത്സയില്‍ തുടരുകയാണ്. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top