
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയും സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററും സംയുക്തമായി റിയാദ് മന്‍സൂറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാകിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്‍മാരും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിലെ സ്‌പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. ബ്ലഡ് ഷുഗര്‍, ക്രിയാറ്റിനിന്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ട്രൈഗ്ലിസറൈഡ്‌സ്, യൂറിക് ആസിഡ് എന്നിവയുടെ പരിശോധനയും ശരീരഭാരവും ഉയരവും അടിസ്ഥാനമാക്കിയുള്ള ബി.എം.ഐ. പരിശോധനയും ക്യാമ്പില്‍ സൗജന്യമായി നടത്തി. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ക്യാമ്പ സഹായകമായി.

കേളി അസീസിയ ഏരിയ പ്രസിഡന്റ് അലി പട്ടാമ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന ചടങ്ങ് ഡോ. ഫാത്തിമ ഹക്കീം ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ അക്ബര്‍ വേങ്ങാട്, ക്ലിനിക് മാനേജര്‍ നിസാര്‍, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ ലിബിന്‍ പശുപതി, കേളി കേന്ദ്ര കമ്മിറ്റി അംഗം സിജിന്‍ കൂവളൂര്‍, സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ മാര്‍ക്കറ്റിങ് മാനേജര്‍ സുഷമ ഷാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിനുള്ള കേളിയുടെ ഉപഹാരം അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി അജിത് പ്രസാദ് മാര്‍ക്കറ്റിങ് മാനേജര്‍ സുഷമ ഷാന് കൈമാറി. അസീസിയ ഏരിയ കമ്മിറ്റിക്കുള്ള ഉപഹാരം സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്റര്‍ ക്ലിനിക് മാനേജര്‍ നിസാര്‍, ഏരിയ സെക്രട്ടറി സുധീര്‍ പോരേടത്തിന് നല്‍കി. നസീര്‍ മുള്ളൂര്‍ക്കര, സുജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ഏരിയ സെക്രട്ടറി സുധീര്‍ പോരേടം സ്വാഗതവും ഏരിയ ട്രഷറര്‍ ലജീഷ് നരിക്കോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






