
റിയാദ്: ദീര്‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് ട്രഷറര്‍ സാജന്‍ വി. കെയ്ക്ക് യാത്രയയപ്പ് നല്‍കി. കൊല്ലം കുണ്ടറ സ്വദേശിയായ സാജന്‍ 35 വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു.

അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, അസീസിയ ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ അജിത്ത് പ്രസാദ്, ഏരിയ സെക്രട്ടറി സുധീര്‍ പോരേടം, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ്, ഏരിയ കമ്മിറ്റി അംഗം ഷാജി മൊയ്തീന്‍, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷബീര്‍ അലി, യൂണിറ്റ് വൈസ് പ്രസിഡന്റ് ബോസ് കെ. രാജന്‍, യൂണിറ്റ് അംഗം കുഞ്ഞുമുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാജന് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷംസുദീന്‍ സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മറുപടി പ്രസംഗത്തില്‍ വി. കെ. സാജന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






