Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

റിയാദ് വിമാനത്താവളം അടച്ചത് തുടരും; സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും പരിശോധിക്കുന്നു

റിയാദ്: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് നീട്ടിവെച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുണ്ടായ കേടുപാടുകളെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിലെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്ന നടപടി തുടരുകയാണ്. വിമാനത്താവളത്തിലെ നിലവിലെ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉന്നത ഏജന്‍സികളുമായി സഹകരിച്ച് പരിശോധിച്ചുവരികയാണ്.

പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ, കേരള-റിയാദ് സെക്ടറിലെ നാല് വിമാനത്താവളങ്ങളിലേക്ക് ദിവസവും 7 വിമാന സര്‍വ്വീസുകളാണ് മുടങ്ങുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top