
റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലി ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിലാണ്.

പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാര്‍ ചികിത്സയില്‍ കഴിയുന്ന വിവിധ ആശുപത്രികള്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എംബസി അറിയിച്ചു. പരിക്കേറ്റ രണ്ട് പേര്‍ ജനറല്‍ വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്. പരിക്കേറ്റ മറ്റുള്ളവര്‍ ആശുപത്രി വിട്ടതായും എംബസി വ്യക്തമാക്കി.

പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കിയ സൗദി അധികൃതര്‍ക്ക് എംബസി നന്ദി അറിയിച്ചു. ദുരന്തത്തിന്റെ ആഘാതത്തിലുള്ള കുടുംബങ്ങള്‍ക്ക് പിന്തുണയും നിയമ സഹായങ്ങളും എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






