Sauditimesonline

al jour obit
മലപ്പുറം സ്വദേശി മരിച്ചു; ഖബറടക്കം അല്‍ ജൗഫില്‍

റിയാദ് എയര്‍പോര്‍ട്ട് ആക്രമണം; ഒരു ഇന്ത്യക്കാരന്‍ മരിച്ചു

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പൗരന്‍ മരിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. പരിക്കേറ്റ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

മരിച്ചയാളുടെ കുടുംബവുമായി എംബസി അധികൃതര്‍ ബന്ധപ്പെടുന്നുണ്ടെന്നും, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനു ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും എംബസി വ്യക്തമാക്കി.സംഭവത്തില്‍ എംബസി അനുശോചനം അറിയിച്ചു.

12 പേരുടെ മരണത്തിനും 309 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ റിയാദ് വിമാനത്താവള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില അറിയാന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമ്പോള്‍ അറിയിക്കുമെന്നും എംബസി അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top