Sauditimesonline

oicc elocution
ഇന്ദിരാ സ്മരണയില്‍ വാക്കുകളുടെ പൂരം; പ്രസംഗ മത്സരത്തില്‍ തിളങ്ങി പ്രവാസികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ക്രൂയിസ് മിസൈല്‍ ആക്രമണ ശ്രമം

റിയാദ്: കികിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ക്രൂയിസ് മിസൈല്‍ ആക്രമണ ശ്രമം ആകാശത്തു തകര്‍ത്തതായി വ്യോമപ്രതിരോധ സേന. മറ്റൊരു സംഭവത്തില്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ 4-ലേക്ക് പ്രൊജക്‌റ്റൈല്‍ പതിച്ച് അഗ്‌നിബാധ ഉണ്ടായതായി അറബ് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. എമര്‍ജന്‍സി ഫോഴ്‌സ തീ അണക്കാനുളള ശ്രമം തുടരുകയാണ്.

വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രതിരോധ നടപടിയിലൂടെയാണ് ക്രൂയിസ് മിസൈല്‍ നശിപ്പിച്ചതെന്ന് അറബ് സഖ്യസേന അറിയിച്ചു. വ്യോമാതിര്‍ത്തിയിലേക്കും സിവിലിയന്‍ കേന്ദ്രങ്ങളിലേക്കും എത്തിയ മിസൈല്‍ നിര്‍വീര്യമാക്കാന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top