റമദാന്‍ റിലീഫ്: കെ.എം.സി.സി അല്‍ അബീര്‍ ഏരിയ ഫണ്ട് കൈമാറി
ജിദ്ദ: റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിദ്ദ കെ.എം.സി.സി അല്‍ അബീര്‍ ഏരിയ കമ്മിറ്റി സമാഹരിച്ച ധനസഹായ ഫണ്ടുകള്‍ കൈമാറി. കേരളത്തിലെ നിര്‍ധനര്‍ക്ക് ആശ്വാസമേകുന്ന സി.എച്ച് സെന്റര്‍, ഷിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍, പ്രവാസി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക ഫണ്ടാണ് കൈമാറിയത്. ചടങ്ങില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റര്‍ ഏരിയ ഭാരവാഹികളില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. റമദാന്‍ മാസത്തില്‍ നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസ ലോകത്തുനിന്ന് പരമാവധി പിന്തുണ ഉറപ്പാക്കുക […]














