പദവികളല്ല, കൂട്ടുത്തരവാദിത്തം; ഡ്യൂണ്‍സ് വിദ്യാലയത്തില്‍ പുതിയ അമരക്കാര്‍ ചുമതലയേറ്റു
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥി സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ വിതരണം ചെയ്തു. യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആസിമ സലീം മുഖ്യാതിഥിയായിരുന്നു. നേതൃത്വം പദവിയല്ലെന്നും മറിച്ച് കൂട്ടുത്തരവാദിത്തമയിരിക്കണമെന്നും ആസിമ സലീം ഓര്‍മ്മിപ്പിച്ചു. പൗരന്മാരെ രൂപപ്പെടുത്തുന്നതില്‍ നേതൃപാടവം, സ്വഭാവരൂപീകരണം, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം പ്രിന്‍സിപ്പല്‍ സംഗീത അനൂപും എടുത്തുപറഞ്ഞു. സെനറ്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അന്‍വി സിനോജ് (ഹെഡ് ഗേള്‍), നബ […]














