Sauditimesonline

risa
'റിസാ ടോട്ട്' മൂല്യനിര്‍ണയ പരീക്ഷ ഒക്ടോബര്‍ 10ന്

‘റിസാ ടോട്ട്’ മൂല്യനിര്‍ണയ പരീക്ഷ ഒക്ടോബര്‍ 10ന്

റിയാദ്: സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ കീഴിലുള്ള ലഹരിവിരുദ്ധ കൂട്ടായ്മ ‘റിസ’ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച ട്രെയിനര്‍ ഓഫ് ട്രെയിനീസ് (TOT) പരിശീലന പരിപാടിയുടെ മൂല്യനിര്‍ണയ പരീക്ഷ ഒക്ടോബര്‍ 10ന് നടക്കും. സൗദി സമയം വൈകുന്നേരം 7.00ന് ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ.
സെപ്റ്റംബറില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി അധ്യാപകരും വിദ്യാര്‍ത്ഥികളും വോളണ്ടിയര്‍മാരും ഉള്‍പ്പെടെ 1,100ലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ‘റിസ’ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും.

ലഹരി ഉപയോഗം ആരംഭത്തില്‍ തടയുക, ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സാപ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശിക്കുക, ജാഗ്രത അനിവാര്യമായ മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 11 വര്‍ഷമായി ‘റിസ’ സൗജന്യ പരിശീലനം നല്‍കിവരുന്നു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ലഹരിവിരുദ്ധ പോരാട്ടം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.risatots.online എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 0091 8301050144 വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാമെന്നും റിസ കണ്‍വീനര്‍ ഡോ. അബ്ദുല്‍ അസീസ് എസ്, പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. ഭരതന്‍ എ വി എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top