
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഷിഫയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ
ഉണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മരിച്ചു. പൊയ്ക വീട്ടില്‍ ഷാജഹാന്‍ (60) ആണ് മരിച്ചത്. വര്‍ഷങ്ങളായി റിയാദില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
വെള്ളിയാഴ്ച രാത്രി ഇഷാ നിസ്‌കാരത്തിനു ശേഷം പള്ളിയില്‍ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടന്‍ ദല്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ ദുബായിലുള്ള മകന്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.

പരേതരായ മുഹമ്മദ് യൂസുഫ് ഷരീഫ ബീവി ദമ്പതികളുടെ മകനാണ്. ആബിദ ബീവിയാണ് ഭാര്യ. മുജീബ്, മുഷ്താക്, മുംതാസ് എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, റിയാദ് കെഎംസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നവാസ് ഖാന്‍ ബീമാപള്ളി, ജുനൈദ് ഓമച്ചപ്പുഴ, സുഹൃത്തുക്കളായ സലീം, അഷ്‌റഫ് എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






