കെ.ഒ. അബ്ദുല് മജീദിന്റെ രണ്ടാം ചരമവാര്ഷികം ആചരിച്ചു
റിയാദ്: കോണ്ഗ്രസ് പ്രസ്ഥാനത്തിനായി സമര്പ്പിത ജീവിതം നയിച്ച ഒ.ഐ.സി.സി കണ്ണൂര് ജില്ലാ റിയാദ് മുന് പ്രസിഡന്റ് കെ. ഒ. അബ്ദുല് മജീദിന്റെ രണ്ടാം ചരമവാര്ഷികം ആചരിച്ചു. ഒ.ഐ.സി.സി കണ്ണൂര് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് റിയാദിലെ സബര്മതിയില് സംഘടിപ്പിച്ച ചടങ്ങില് പ്രവാസ ലോകത്തെയും നാട്ടിലെയും അദ്ദേഹത്തിന്റെ സംഘടനാ പ്രവര്ത്തനങ്ങളും ഊഷ്മളമായ സൗഹൃദബന്ധങ്ങളും സഹപ്രവര്ത്തകര് സ്മരിച്ചു. സെന്ട്രല് കമ്മിറ്റി ജനറല് സെക്രട്ടറി സക്കീര് ദാനത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിനിടയിലും പാര്ട്ടിക്കായി സമയം കണ്ടെത്തുകയും പ്രവര്ത്തകരെ ആത്മാര്ത്ഥമായി














