കേളി സില്വര് ജൂജിലി വോളിബോള് ടൂര്ണമെന്റ്; ആറ് ടീമുകള് മാറ്റുരയ്ക്കും
റിയാദ്: കേളി കലാസാംസ്കാരിക വേദി സില്വര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വോളിബോള് ടൂര്ണമെന്റ്-2026ന് ആഗസ്റ്റ് 20ന് തുടക്കമാകും. കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്ണമെന്റ് സുലൈ അറബ്കോ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. റിയാദിലെ ആറ് വോളിബോള് ടീമുകള് പോരിനിറങ്ങും. റിബല്സ് റിയാദ്, വിഎഫ്ആര് വോളി ഫ്രണ്ട്സ് റിയാദ്, സ്റ്റാര് റിയാദ്, അറബ്കോ ലോജസ്റ്റിക്, മംഗളൂര് സ്പോര്ട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് അണിനിരക്കുന്നത്. വൈകിട്ട് 7.30ന് നടക്കുന്ന വര്ണ്ണാഭമായ ചടങ്ങില് ടൂര്ണമെന്റ് ഉദ്ഘാടനം













