‘ജോസഫിന്റെ എഴുത്തുലോകം’ സാഹിത്യ ചര്‍ച്ച ഇന്ന്
റിയാദ്: പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സഊദി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ സാഹിത്യ പരമ്പരയുടെ പുതിയ ലക്കം ഇന്ന് വൈകീട്ട് 7ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. ‘ജോസഫിന്റെ എഴുത്തുലോകം’ പരിപാടിയില്‍ സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ പങ്കെടുക്കും. എട്ട് കൃതികളുടെ രചയിതാവായ അദ്ദേഹം സാഹിത്യയാത്രയും അനുഭവങ്ങളും പങ്കുവെക്കും. അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി ചര്‍ച്ചയും നടക്കും. റിയാദിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.














