അതിഥികള്‍ക്ക് വിരുന്നൊരുക്കി കിരീടാവകാശി
മിന: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മിനായില്‍ ഹജ്ജ് വിരുന്നൊരുക്കി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പങ്കെടുത്തു. മിനയിലായിരുന്നു ഔദ്യോഗിക സ്വീകരണം ഒരുക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍, രാഷ്ട്രത്തലവന്മാര്‍, ഇസ്ലാമിക പണ്ഡിതര്‍, സല്‍മാന്‍ രാജാവിന്റെ പ്രത്യേക അതിഥികള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഹജ്ജ് മിഷന്‍ മേധാവികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാനുമായി കൂടിക്കാഴ്ച […]














