Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

Saudi News

gulf, saudi

ഹാജിമാര്‍ക്ക് തണലൊരുക്കി ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സേവനത്തിന്റെയും സാന്ത്വനത്തിന്റെയും തണലൊരുക്കാന്‍ ഐസിഎഫ്-ആര്‍എസ്‌സി സംയുക്ത ഹജ്ജ് വളണ്ടിയര്‍ കോര്‍ സജ്ജമായി. വളണ്ടിയര്‍മാര്‍ക്കായി പ്രത്യേക അസംബ്ലിയും ‘മിന പഠന’ ക്യാമ്പും ജിദ്ദയില്‍ സംഘടിപ്പിച്ചു. അബു മിസ്ബാഹ് ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. വളണ്ടിയര്‍മാരുടെ സംഗമം ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. ‘മിന പഠനം’ എന്ന വിഷയം മുഹ്‌സിന്‍ സഖാഫി അവതരിപ്പിച്ചു. ഹജ്ജ് വേളയില്‍ വളണ്ടിയര്‍മാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും, പുണ്യസ്ഥലങ്ങളിലെ സേവനത്തിന്റെ പ്രായോഗിക വശങ്ങളും സാദിഖ് ചാലിയാര്‍ വിശദീകരിച്ചു. സിദ്ധീഖ് മുസ്ല്യാര്‍, മുജീബ് […]

gulf, saudi

മെഗാ രക്ത ദാന ക്യാമ്പ്; സംഘാടക സമിതി രൂപീകരണം ഇന്ന്

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി അന്താരാഷ്ട്ര രക്തദാന ദിനത്തോടനുബന്ധിച്ച് മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 12ന് അല്‍ വഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പിന്റെ സംഘാടകര്‍ സമിതി രൂപീകരണ യോഗം ഇന്ന് (26. 05.02026) രാത്രി 08ന് ബത്ഹ ‘സബര്‍മതി’യില്‍ ചേരും. നിങ്ങളുടെ രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം; നിങ്ങളുടെ പങ്കാളിത്തം ഒരു കുടുംബത്തിന് പ്രതീക്ഷയേകാം എന്ന പ്രമേയത്തിലാണ് രക്തദാന ക്യാമ്പ്. ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ വിജയത്തിനായി പ്രചാരണം, രജിസ്‌ട്രേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മീഡിയ, വോളണ്ടിയര്‍, കോര്‍ഡിനേഷന്‍,

labour law

ചെക്കിലെ തിരുത്തലുകൾക്ക് ഇനി ഒപ്പിട്ടാലും പണം കിട്ടില്ല; സിടിഎസ് നിയമങ്ങൾ കർശനമാക്കി ബാങ്കുകൾ

ഞാന്‍ റിയാദില്‍ ജോലി ചെയ്യുന്ന പ്രവാസിയാണ്. എന്റെ സുഹൃത്ത് മറ്റൊരാള്‍ക്ക് നല്‍കിയ ചെക്ക് നാട്ടിലെ ബാങ്ക് മടക്കി. ‘Alterations on Instrument other than Date field Alteration correction are prohibited under CTS’ എന്നാണ് കാരണമായി ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ചെക്കിലെ തുക എഴുതിയപ്പോള്‍ ഒരു അക്ഷരത്തില്‍ വന്ന പിശക് വെട്ടി ശരിയാക്കിയിരുന്നു. മുന്‍പൊക്കെ ഇങ്ങനെ സംഭവിച്ചാല്‍ തിരുത്തി അവിടെ ഒപ്പിട്ടാല്‍ ബാങ്കുകള്‍ പണം നല്‍കിയിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് ചെക്ക് നിരസിക്കപ്പെട്ടത്? ഇനി ഞാന്‍ എന്താണ്

gulf, saudi

സൗദി ലുലുവില്‍ അതിവേഗ ഷോപ്പിംഗ്; ‘സ്വിഫ്റ്റ്’ സ്‌റ്റോറുകള്‍ക്ക് തുടക്കം

റിയാദ്: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ഷോപ്പിംഗ് സാധ്യമാക്കുന്നതിന് ലുലു ഗ്രൂപ്പ് സൗദി അറേബ്യയില്‍ ‘സ്വിഫ്റ്റ്’ സ്‌റ്റോറുകള്‍ തുടങ്ങി. ആദ്യഘട്ടം സൗദിയില്‍ ആരംഭിച്ച നാല് സ്വിഫ്റ്റ് സ്‌റ്റോറുകളുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഓണ്‍ലെനില്‍ നിര്‍വഹിച്ചു യാത്രക്കാര്‍ക്കും തിരക്കുള്ളവര്‍ക്കും സമയം നഷ്ടപ്പെടാഃെ അതിവേഗ ഷോപ്പിംഗ് ഉറപ്പാക്കുകയാണ് സ്വിഫ്റ്റ് സ്‌റ്റോറുകളുടെ ലക്ഷ്യം. മെട്രോ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍ തുടങ്ങി ജനത്തിരക്കേറിയ കേന്ദ്രങ്ങളിലാണ് സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുക. യാത്രാവേളകളിലെ ചെറിയ ഇടവേളകളില്‍ പോലും ഉപഭോക്താക്കള്‍ക്ക് ഇവിടെനിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാനാകും.

gulf, saudi

ബഹുസ്വരത തകര്‍ത്തവര്‍ക്കുള്ള മറുപടി; തോറ്റിട്ടും ഇടതുപക്ഷം നിലപാട് തിരുത്തുന്നില്ല: പ്രവാസി വെല്‍ഫെയര്‍

റിയാദ്: വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഹിന്ദുത്വ ശക്തികളോടുള്ള മൃദുസമീപനത്തിനുമുള്ള ജനങ്ങളുടെ ശക്തമായ തിരിച്ചടിയാണ് കേരളത്തില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയമെന്ന് പ്രവാസി വെല്‍ഫെയര്‍ റിയാദില്‍ സംഘടിപ്പിച്ച ‘ജനവിധി 2026’ പൊതുയോഗം വിലയിരുത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഓണ്‍ലൈനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ മനുഷ്യരെ മുഖവിലക്കെടുക്കാത്ത കെ-റെയില്‍ പോലെയുള്ള വികസന പദ്ധതികളും, വര്‍ഗീയത മാത്രം പറയുന്നവരെ നവോത്ഥാന നായകരാക്കി കാറില്‍ കയറ്റുന്ന നിലപാടും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് റസാഖ് പാലേരി പറഞ്ഞു.

gulf, saudi

ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്’

ജുബൈൽ: കലയും പ്രവാസി കൂട്ടായ്മയും കൈകോർത്തപ്പോൾ ജുബൈലിൽ ഈദ്-ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. നൂപുരധ്വനി ആർട്സ് അക്കാദമിയും സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച “മെഹന്തി ഫെസ്റ്റ് 2026” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിറ്റിഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന മൈലാഞ്ചി മത്സരത്തിൽ ജുബൈലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചോളം മത്സരാർത്ഥികൾ മാറ്റുരച്ചു. നൂപുരധ്വനി ആർട്സ് അക്കാദമിയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ സാംസ്കാരിക, -കലാപരിപാടികളും അരങ്ങേറി. കാണികളുടെ നിറഞ്ഞ കൈയടിയോടെയാണ് നൃത്ത-സംഗീത വിരുന്നിനെ പ്രവാസി സമൂഹം വരവേറ്റത്. മൈലാഞ്ചി മത്സരത്തിലെ വിജയികൾക്കുള്ള

gulf, saudi

സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും പിന്നെ ഒരു മലയാളിയും; 330 കോടിയുടെ ‘7 ഡോഗ്‌സ്’ മെയ് 27ന് തിയേറ്ററുകളില്‍

റിയാദ്: സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘7 ഡോഗ്‌സ്’ മെയ് 27ന് പ്രദര്‍ശനത്തിനെത്തു. സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ‘ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ’ ഒരുക്കിയ പ്രശസ്ത സംവിധായക ജോഡികളായ ആദില്‍ അല്‍ ഹര്‍ബി, ബിലാല്‍ ഫലാഹ് എന്നിവരാണ് ചിത്രത്തിന് പിന്നില്‍. പൂര്‍ണമായും റിയാദില്‍ ചിത്രീകരിച്ച സിനിമയില്‍ സല്‍മാന്‍ ഖാന്‍, സജ്ഞയ് ദത്ത് എന്നിവരോടൊപ്പം പ്രവാസി മലയാളി നജാത് ബിന്‍ അബ്ദുല്‍ റഹ്മാനും കഥാപാത്രമാണ്. മലയാളി സിനിമാപ്രേമികള്‍ക്ക് ആവേശം നല്‍കുന്ന

gulf, saudi

100 മണിക്കൂര്‍ വിപണി വിസ്മയം; ‘ഈദ് പ്രൈസ് ഡ്രോപ്പുമായി’ സൗദി ലുലു, ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം ‘പേ ബാക്ക്’ ഓഫര്‍

റിയാദ്: ഈദ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ഹ്യൂജ് ഈദ് പ്രൈസ് ഡ്രോപ്’ ഓഫറുകള്‍ക്ക് തുടക്കം. നൂറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ വിപണി വിസ്മയത്തില്‍ അവിശ്വസനീയമായ വിലക്കിഴിവുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്ലാ വിഭാഗം ഉത്പന്നങ്ങള്‍ക്കും എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ലഭ്യമാണ്. 100 മണിക്കൂര്‍; വന്‍ ഡിസ്‌കൗണ്ട്മേയ് 23 മുതല്‍ 26 വരെ നീളുന്ന ഓഫര്‍ കാലയളവിലാണ് ഈദ് ഷോപ്പിങ്ങിനെത്തുന്നവര്‍ക്കായി ഏറ്റവും മികച്ച വിലക്കുറവ് ലുലു ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഗ്രോസറി, ഫ്രഷ് ഫുഡ്, നിത്യോപയോഗ സാധനങ്ങള്‍

gulf, saudi

കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര ജയം: റിയാദില്‍ കെഎംസിസി ‘വിജയാരവം’

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന്റേയും മലപ്പുറം മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ ചരിത്ര ഭൂരിപക്ഷത്തിന്റേയും ആവേശം പ്രവാസലോകത്തും അലയടിക്കുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം മണ്ഡലം കെഎംസിസി റിയാദില്‍ ‘വിജയാരവം’ സംഘടിപ്പിച്ചു. റിയാദ് ‘അമയിക്കാന്‍’ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ഷുക്കൂര്‍ വടക്കേമണ്ണ അധ്യക്ഷത വഹിച്ചു. പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണവും സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണവും കേരള ജനതയുടെ പ്രതികരണമാണ് എല്‍ഡിഎഫിന്റെപരാജയമെന്ന്

gulf, saudi

അല്‍ ഹിലാലിന്റെ ‘നീലക്കുപ്പായത്തിലേക്ക്’ കട്ടപ്പനയുടെ പെണ്‍കരുത്ത്; കീര്‍ത്തജയ്ക്ക് റിയാദ് ടാക്കിസിന്റെ ആദരം

റിയാദ്: സൗദി ഫുട്‌ബോള്‍ ക്ലബ്ബായ ‘അല്‍ ഹിലാലിന്റെ’ അണ്ടര്‍ 15 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം കീര്‍ത്തജയെ റിയാദ് ടാക്കീസ് അനുമോദിച്ചു. നീല ജഴ്‌സിയണിഞ്ഞ് റിയാദിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രവാസി മലയാളികള്‍ക്കും അഭിമാനമായി മാറിയ കീര്‍ത്തജ ഇടുക്കി കട്ടപ്പന സ്വദേശിനിയും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. കായികരംഗത്ത് കീര്‍ത്തജയ്ക്ക് വഴിവിളക്കായ പരിശീലകരെയും മാതാപിതാക്കളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. റിയാദ് ടാക്കിസ് രക്ഷാധികാരി അലി ആലുവ, പ്രസിഡന്റ് റിജോഷ് കടലുണ്ടി എന്നിവര്‍ ചേര്‍ന്ന്

gulf, saudi

നന്മയുടെ ‘നായനാര്‍’ ചിരിക്ക് പ്രവാസത്തിന്റെ പ്രണാമം; ഓര്‍മ്മപ്പൂക്കള്‍ ചൂടി കേളി

റിയാദ്: ജനകീയനായ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ ഓര്‍മ പുതുക്കി കേളി കലാസാംസ്‌കാരിക വേദി. റിയാദ് ബത്ഹയിലെ അല്‍ യാസ്മിന്‍ ഓഡിറ്റോറിയത്തിലും ദവാദ്മിയിലെ കേളി ഓഫീസിലും അനുസ്മരണം നടന്നു. ബത്ഹയില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. ഗീവര്‍ഗീസ് ഇടിച്ചാണ്ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കടന്നാക്രമിച്ചായിരുന്നു രക്ഷാധികാരി കമ്മിറ്റി അംഗം ഷമീര്‍ കുന്നുമ്മലിന്റെ മുഖ്യപ്രഭാഷണം. കഴിഞ്ഞ പത്തു വര്‍ഷമായി സംസ്ഥാനത്ത് അന്യംനിന്നുപോയ

gulf

പ്രവാസിയുടെ കണ്ണീരൊപ്പാന്‍; പ്രതീക്ഷയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍

തിരുവനന്തപുരം: പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനത്ത് സമഗ്രമായ പ്രവാസി നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പ്രവാസി പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, നിക്ഷേപം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉള്‍പ്പെടുത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുള്‍പ്പെടെ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ അടങ്ങിയ 13 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് കൈമാറി.

gulf, saudi

ഓര്‍മ്മകളില്‍ പെയ്യുന്ന കാരുണ്യവര്‍ഷം; ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് വിതരണം

റിയാദ്/കായംകുളം: റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഉമ്മന്‍ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്തു. കായംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. പ്രവാസ ലോകത്തുനിന്നു റിയാദ് ഒഐസിസി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കായംകുളം നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് കൈമാറിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് മുഖ്യാതിഥിയായിരുന്നു.

gulf, saudi

അന്തരീക്ഷ താപം 45 ഡിഗ്രി കടന്നേക്കും, തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മക്ക: ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ കടുത്ത അന്തരീക്ഷ താപത്തിന് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. ഹജ്ജ് ദിനങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ തീര്‍ഥാടകര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഉയര്‍ന്ന അളവിലുള്ള സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് സൂര്യാഘാതത്തിനും കടുത്ത ചൂട് മൂലമുള്ള ശാരീരിക ക്ഷീണത്തിനും കാരണമാകും. അതിനാല്‍ ഹജ്ജ് കര്‍മങ്ങള്‍ ആരോഗ്യത്തോടെയും സുരക്ഷിതമായും നിര്‍വഹിക്കുന്നതിന് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്

Scroll to Top