വ്യാപക പരിശോധന: ഒരാഴ്ചയ്ക്കിടെ 11,300 പേര്‍ പിടിയില്‍
റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ 11,300 പേര്‍ പിടിയിലായി. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ 6,244 പേര്‍ ഇഖാമ നിയമലംഘകരും, 3,543 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും, 1,513 പേര്‍ തൊഴില്‍ നിയമലംഘനത്തിന് പിടിയിലായവരുമാണ്. നിയമലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി […]














