വിദേശ ട്രക്കുകള്‍ക്ക് ആശ്വാസം; ബാങ്കു ഗാരന്റിയും സൗദി നമ്പര്‍ പ്ലേറ്റും ഒഴിവാക്കി
റിയാദ്: സൗദി അറേബ്യ വഴി കടന്നുപോകുന്ന വിദേശ ചരക്കുവാഹനങ്ങള്‍ക്ക് സകാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഇളവു പ്രഖ്യാപിച്ചു. വിദേശ ചരക്കു വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബാങ്ക് ഗാരന്റിയും താല്‍ക്കാലിക ട്രാന്‍സിറ്റ് നമ്പര്‍ പ്ലേറ്റുകളും ഒഴിവാക്കിയതോടെ ട്രാന്‍സിറ്റ് ചരക്കുനീക്കം കൂടുതല്‍ സുഗമമാകും. അതിര്‍ത്തികള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാന്‍സിറ്റ് ട്രക്കുകള്‍ക്ക് ഇനിമുതല്‍ ബാങ്ക് ഗാരന്റി സമര്‍പ്പിക്കേണ്ടതില്ല. പകരം അതോറിറ്റി അംഗീകരിച്ച ‘ഇലക്ട്രോണിക് ഡിക്ലറേഷന്‍’ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശ വാഹനങ്ങള്‍ അതിര്‍ത്തി കടക്കുമ്പോള്‍ നല്‍കിയിരുന്ന താല്‍ക്കാലിക സഊദി […]













