തൊഴില്‍ വിപണിയില്‍ പെണ്‍കരുത്ത്; സൗദിയില്‍ വനിതാ പങ്കാളിത്തം ഉയര്‍ന്നു
റിയാദ്: സ്വദേശി വനിതകള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞവര്‍ഷം നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം വനിതാ തൊഴിലില്ലായ്മ നിരക്ക് 10.3 ശതമാനമായി കുറഞ്ഞു. 25 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തു നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതി ‘വിഷന്‍ 2030’ അതിവേഗം ലക്ഷ്യം കൈവരിക്കുന്നതിന്റെ അടയാളമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വദേശികള്‍ക്കിടയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായും കുറഞ്ഞു. വിഷന്‍ 2030 ലക്ഷ്യമിടുന്ന 7 ശതമാനം തൊഴിലില്ലായ്മ നിരക്ക് കൈവരിക്കാന്‍ […]














