പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍
റിയാദ്: അഞ്ചാമത് ലോക കേരളസഭാ അംഗമായി തെരഞ്ഞെടുത്ത ഷഫീഖ് പാനൂരിനെ എംഇഎസ് റിയാദ് ചാപ്റ്റര്‍ അനുമോദിച്ചു. സഊദിയില്‍ ദേശീയ പ്രാധാന്യമുള്ള വിവിധ ഐടി പദ്ധതികളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഷഫീഖിനെ പ്രൊഫഷണല്‍ വിഭാഗത്തിലാണ് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തത്. എംഇഎസ് റിയാദ് ചാപ്റ്റര്‍ സെക്രട്ടറിയാണ്. പ്രവാസി കേരളീയരുടെ പ്രതിനിധികള്‍ ഒരുമിച്ച് കൂടി പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിന്റെ വികസനവും ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച ലോക കേരളസഭയില്‍ ‘പുതുതലമുറ പ്രവാസവും വിജ്ഞാനനൈപുണ്യ സാധ്യതകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും ഷഫീഖ് […]














