റിയാദ്-തിരുവനന്തപുരം നേരിട്ടു വിമാന സര്‍വീസ് വേണമെന്ന് ‘സൗദിയ’ പാസഞ്ചര്‍ ഫോറം
റിയാദ്: ദക്ഷിണ കേരളത്തെ സഊദി തലസ്ഥാന നഗരിയുമായി ബന്ധിപ്പിക്കാന്‍ ‘സൗദിയ’ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി റിയാദിലും പരിസര പ്രദേശങ്ങളിലുമുളള പ്രവാസികള്‍ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. സൗദിയ പാസഞ്ചര്‍ ഫോറം രുപീകരിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി, സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ് അബ്ദുല്‍ അസീസ് നിവേദനത്തിന്റെ കരട് അവതരിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, […]














