Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

Saudi News

gulf, saudi

പൊലീസ് നടപടി മാധ്യമങ്ങള്‍ക്കുള്ള താക്കീത്

റിയാദ്: അന്വേഷണത്തിന്റെ പേരില്‍ ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍ കയറി സംപ്രേഷണം തടസ്സപ്പെടുത്തിയ പൊലീസ് നടപടി മാധ്യമങ്ങള്‍ക്കുള്ള താക്കീതാണെന്ന് കേളി കലാസാംസ്‌കാരിക വേദി. വരുംനാളുകളില്‍ സംസ്ഥാനത്ത് മാധ്യമങ്ങളും ജനാധിപത്യവും നേരിടേണ്ടിവരുന്ന ഭീഷണിയുടെ സൂചനയാണിതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തി നാലു മാസം തികയും മുമ്പ് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നത്. പരിശോധനയുടെ പേരില്‍ എഡിറ്ററുടെ കസേരയില്‍ കയറിയിരുന്ന് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. വാര്‍ത്താ

gulf, saudi

മക്കയെ ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍; ആകാശത്ത് തകര്‍ത്ത് സൗദി

റിയാദ്: വിശുദ്ധ നഗരമായ മക്കയുടെ വ്യോമപരിധിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തു. യെമനിലെ ഹൂതികളാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്ന് സൗദി സഖ്യസേന. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച വൈകിട്ട് 6.50ഓടെയാണ് ഡ്രോണ്‍ കണ്ടെത്തി തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. മക്ക നഗരത്തിന്റെ തെക്കുഭാഗത്ത്, നിരോധിത വ്യോമപരിധിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഡ്രോണ്‍ നശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. 2017 ജൂലൈയില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് മക്കയെ ലക്ഷ്യമിട്ട സംഭവത്തിന് ശേഷം നടക്കുന്ന

gulf, saudi

ഒരുമയൊരുക്കി പെരുമ്പാവൂര്‍ കൂട്ടായ്മ ‘ഒന്നിച്ചോണം 2026’

റിയാദ്: ആഘോഷപ്പൊലിമയും കലാപരിപാടികളുടെ വൈവിധ്യവും അരങ്ങുണര്‍ത്തി ‘ഒന്നിച്ചോണം-2026’ അരങ്ങേറി. റിയാദില്‍ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ മലാസ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തിലാം് ആഘോഷപരിപാടികളില്‍ ഒരുക്കിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ചു. ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സലാം പെരുമ്പാവൂര്‍, മുന്‍ പ്രസിഡന്റുമാരായ സലാം മാറമ്പിള്ളി, അലി വാരിയത്ത്, കരീം കാനാമ്പുറം, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജയന്‍ കൊടുങ്ങല്ലൂര്‍, ഷിയാസ് കോട്ടയില്‍, ഷാജഹാന്‍ ചാവക്കാട്, അമീര്‍ കാക്കനാട്, ഷുക്കൂര്‍

gulf, saudi

സൗദിയില്‍ ഉച്ചവിശ്രമ നിയമം അവസാനിച്ചു

റിയാദ്: സൗദി അറേബ്യയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി അവസാനിച്ചു. വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയത്. മൂന്ന് മാസമായി ഉച്ചയ്ക്ക് 12:00 മുതല്‍ വൈകീട്ട് 3:00 വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നതിനായിരുന്നു വിലക്ക്. ഈ കാലയളവില്‍ സ്വകാര്യ മേഖലയിലെ

gulf, saudi

താളവും മേളവുമായി റിയാദില്‍ ‘ഒരുമയുടെ പൊന്നോണം’

റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ‘ഒരുമയുടെ പൊന്നോണം-2026’ റിയാദ് മലാസിലെ അല്‍മാസ് റെസ്‌റ്റോറന്റില്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. എസ്എംസികെ പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റഫീഖ് പട്ടാമ്പി, സാമൂഹ്യപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കര്‍, ഡോ. റഷീദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍, വൈസ് പ്രസിഡന്റ് ജോണി തോമസ്, ജീവകാരുണ്യ കണ്‍വീനര്‍ ആന്‍സന്‍ ജയിംസ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ രഞ്ജു പാടത്ത്, മീഡിയ കണ്‍വീനര്‍ ജിന്റോ തോമസ്, ജോയിന്റ്

gulf, saudi

ജീവന്റെ കാവലിനിടയില്‍, മാലാഖമാരുടെ പൂക്കാലം

റിയാദ്: ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററുകള്‍ക്കൊപ്പം കാവലിരിക്കുന്ന മലയാളി മാലാഖമാര്‍ കുറച്ചുനേരം സ്വന്തം നാടിന്റെ ഗന്ധമുള്ള ഓര്‍മ്മകളിലേക്ക് നടന്നു കയറി. അടിയന്തിര ഘട്ടങ്ങളുടെയും പരക്കംപാച്ചിലിന്റെയും നടുവില്‍, റിയാദിലെ പ്രമുഖ ആശുപത്രിയിലാണ് ട്രോമാ ഐ.സി.യു നഴ്‌സുമാര്‍ ഒരുമയുടെയും സ്‌നേഹത്തിന്റെയും പൂക്കാലം ഒരുക്കിയത്. മാവേലിയുടെ എഴുന്നളളത്ത് ആഘോഷപൂര്‍വ്വം വരവേറ്റു. സ്റ്റാഫ് നഴ്‌സ് ജോസ്‌ലിന്‍ മേരി ജോസ് ആണ് മാവേലിയായി പ്രത്യക്ഷപ്പെട്ടത്. തിരുവാതിര, നൃത്തനൃത്യങ്ങള്‍, ഓണക്കളികള്‍ എന്നിവക്ക് മാവേലിയും ഒപ്പം ചേര്‍ന്നു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഐസിയു സേവനം മുടങ്ങാതെ, ഡ്യൂട്ടി

gulf, saudi

മരുഭൂമിയില്‍ മാഞ്ഞ പ്രവാസം; മാര്‍ട്ടിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തും

അല്‍ അഹ്‌സ: ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടില്‍ കുഞ്ഞുമോന്‍ സക്കറിയ (മാര്‍ട്ടിന്‍–55) യുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് അല്‍ അഹ്‌സ കിംഗ് ഫൈസല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നു ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി. എംബാമിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് (15-09-2026) ഉച്ചക്ക് 12.35ന് ദമ്മാം-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴ തത്തംപള്ളിയിലെ വീട്ടിലെത്തിക്കും. മൃതദേഹത്തോടൊപ്പം ഭാര്യ പ്രീതി, മകന്‍ ജോര്‍ജ് മാര്‍ട്ടിന്‍ എന്നിവര്‍

gulf, saudi

കുഡു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം; ആദ്യദിനം നാല് മത്സരങ്ങള്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുഡു കേളി സഫാ മക്കാ കപ്പ്’ മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2ന് തുടക്കം. സുലൈ ടെക്‌നോമാക് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് കുഡു ഫൈനാന്‍സ് മാനേജര്‍ (പേറോള്‍) ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയര്‍മാന്‍ നൗഫല്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ. പി. എം. സാദിഖ്, കുടുംബവേദി സെക്രട്ടറി ഷെഹീബ വി.കെ, കേളി സെക്രട്ടറി

gulf, saudi

സൗദി ദേശീയ ദിനം: ഐസിഎഫ് റീജിയന്‍ തല രക്തദാന ക്യാമ്പുകള്‍

റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി രാജ്യത്തെ വിവിധ റീജിയന്‍ കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തോടുള്ള പ്രവാസികളുടെ ഐക്യദാര്‍ഢ്യവും സാമൂഹിക ഉത്തരവാദിത്വവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണു പരിപാടി. മുന്‍വര്‍ഷങ്ങളില്‍ വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ വെവ്വേറെ ദിവസങ്ങളിലായിരുന്നു ക്യാമ്പുകള്‍. എന്നാല്‍ ഇത്തവണ കൂടുതല്‍ ഏകോപിതമായി ദേശീയ ദിനത്തില്‍ തന്നെ രാജ്യത്തുടനീളം റീജിയന്‍ തലത്തില്‍ രക്തദാനം നടത്തും. മഹത്തായ കാരുണ്യ ദൗത്യത്തില്‍ രക്തദാനത്തിനു സന്നദ്ധരായ മുഴുവന്‍ പ്രവാസി മലയാളികളും പങ്കാളികളാകണമെന്നു ഐസിഎഫ് സൗദി നാഷണല്‍

gulf, saudi

ആഘോഷപ്പൊലിമയില്‍ ‘ഗള്‍ഫ് മലയാളി ഫെഡറേഷന്‍’ പൊന്നോണം

റിയാദ്: ചെണ്ടമേളവും മഹാബലിയുടെ എഴുന്നള്ളിപ്പും വടംവലിയും സദ്യയുമായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദില്‍ പൊന്നോണം ആഘോഷിച്ചു. ദിറാബില്‍ നടന്ന ആഘോഷപരിപാടികള്‍ രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രിവരെ നീണ്ടുനിന്നു. ടെന്‍സി ഒരുക്കിയ പൂക്കളത്തോടെയാണു പരിപാടികള്‍ക്കു തുടക്കമായത്. തിരുവാതിര, നാടോടിനൃത്തം, സംഘനൃത്തം, അത്തപ്പൂക്കള മത്സരം, വടംവലി, കസേരകളി തുടങ്ങി വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ അരങ്ങേറി. ഉണ്ണി കൊല്ലം മഹാബലിയായി. അത്തപ്പൂക്കള മത്സരത്തിനു സജീര്‍ ചിതറ, റിയാസ് പാലക്കാട്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു മണിക്കൂര്‍ നീണ്ട

gulf, saudi

നാടന്‍ പെരുമയും പ്രവാസപ്പെരുമഴയും ഒന്നിച്ച് മലപ്പുറം റിയാദീസ്

എറണാകുളം: റിയാദില്‍ പ്രവാസികളായിരുന്ന മലപ്പുറം നിവാസികള്‍ ഒന്നിക്കുന്നു. ‘മലപ്പുറം റിയാദീസ്’ കൂട്ടായ്മ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഇതിന്റെ ലോഗോ മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവയില്‍ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകവും കലാസാഹിത്യ രംഗത്തെ വൈവിധ്യവും പ്രവാസലോകത്തും നാട്ടിലും ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. സാംസ്‌കാരിക കൂട്ടായ്മകള്‍ സമൂഹത്തില്‍ സൗഹാര്‍ദവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നു വി. ഡി. സതീശന്‍ പറഞ്ഞു. മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് എത്തിക്കുക, സാഹിത്യകലാ പ്രവര്‍ത്തകരെയും സാമൂഹികരാഷ്ട്രീയ

gulf, saudi

പെരുകും ലഹരി, മായും ജീവന്‍: പ്രവാസത്തില്‍ പടരുന്ന ആശങ്ക

റിയാദ്: പ്രവാസി മലയാളികള്‍ക്കിടയില്‍ ആത്മഹത്യകളും ലഹരി ഉപയോഗവും വര്‍ധിച്ചുവരുന്നത് ആശങ്കയുയര്‍ത്തുന്നു. യുവാക്കളിലാണ് ഇത്തരം പ്രവണത കൂടുതലെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് അഭിപ്രായപ്പെട്ടു. ഒരു മാസത്തിനിടെ അഞ്ച് ആത്മഹത്യാ കേസുകളില്‍ ഇടപെടേണ്ടിവന്നത് പ്രവാസി സമൂഹത്തിലെ ഗുരുതരമായ മാനസിക, സാമൂഹിക വൈകല്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ സമ്മര്‍ദ്ദം, സാമ്പത്തിക ബാധ്യതകള്‍, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, കടുത്ത ഒറ്റപ്പെടല്‍ എന്നിവയാണ് പലപ്പോഴും പ്രവാസികളെ മാനസികമായി തളര്‍ത്തുന്നത്. ഏകാന്തത മറികടക്കാന്‍ തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട്

gulf, saudi

റിയാദ് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് ഒഴിവ്; അവസാന തീയതി സപ്തം. 22

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 ഒക്ടോബര്‍ 1ന് 35 വയസ്സ് കവിയാത്ത ബിരുദവും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച അറിവും അറബിയില്‍ പ്രവര്‍ത്തന പരിജ്ഞാനവും അഭികാമ്യമാണ്. പ്രതിമാസം 4,000 സൗദി റിയാലും കോസ്റ്റ് ഓഫ് ലിവിംഗ് അലവന്‍സും തുടക്കത്തില്‍ ലഭിക്കും. അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഒബ്ജക്റ്റീവ് രീതിയില്‍ എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമായിരിക്കും

gulf, saudi

ഫാല്‍ക്കണ്‍ ഓണം പൊന്നോണം

റിയാദ്: പ്രവാസി യുവജന കൂട്ടായ്മ റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍ ‘ഓണം പൊന്നോണം-2026’ ആഘോഷ പരിപാടികള്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. റിയാദ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടന്ന പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്റെ ലോഗോ പ്രകാശനവും നടന്നു. പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജീര്‍ ചിതറ ആമുഖ പ്രസംഗം നിര്‍യഹിച്ചു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, ഒഐസിസി പ്രസിഡന്റ് സലിം കളക്കര, അബ്ദുല്ല വള്ളംചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ

Scroll to Top