Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

Saudi News

gulf, saudi

മാറുന്ന കാലം, മുന്നേറുന്ന എഞ്ചിനീയര്‍മാര്‍; ശ്രദ്ധേയമായി കെ.ഇ.എഫ് ‘ടെക്ബ്രിഡ്ജ്’

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നവ സാങ്കേതികവിദ്യകള്‍ എഞ്ചിനീയറിങ് മേഖലയിലും തൊഴില്‍രംഗത്തും സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പ്രൊഫഷണലുകള്‍ സ്വയം നവീകരിക്കണമെന്ന് റിയാദില്‍ നടന്ന ‘ടെക്ബ്രിഡ്ജ് 2026’ ഐടി സംഗമം ആഹ്വാനം ചെയ്തു. കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റിയാദ് റേഡിസണ്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. അമീര്‍ ഖാന്‍ പരിപാടിയുടെ രൂപരേഖ വിശദീകരിച്ചു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് സീനിയര്‍ സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ് ഗോകുല്‍ ത്യാഗരാജന്‍ മുഖ്യപ്രഭാഷണം നടത്തി. മാഗ്‌ന എഐ റാപ്പിഡ് ഇന്നൊവേഷന്‍ മാനേജര്‍

gulf, saudi

തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ ‘ആരവ’ത്തിന് കൗണ്ട്ഡൗണ്‍

റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റാപ്പര്‍ വേടന്‍ നയിക്കുന്ന ‘ആരവം മെഗാ ലൈവ് മ്യൂസിക് ഇവന്റിന്’ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍. 20,000 പേര്‍ക്ക് പങ്കെടുക്കാന്‍ ദിറാബ് ഡ്രിഫ്റ്റ് പാര്‍ക്കില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചതായും സംഘാടകര്‍ അറിയിച്ചു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ടിക്കറ്റ് വില്‍പ്പനയ്ക്ക് ലഭിക്കുന്നത്. എന്‍.ആര്‍.കെ ഫോറത്തിലെ അംഗ സംഘടനകള്‍, റിയാദിലെ വ്‌ളോഗര്‍മാര്‍ എന്നിവര്‍ വഴിയാണ് പ്രധാനമായും ടിക്കറ്റ് വിതരണം. നഗരത്തിലെ ഇന്ത്യന്‍ റസ്റ്ററന്റുകള്‍, പോളിക്ലിനിക്കുകള്‍,

gulf, saudi

വേടന്റെ ‘താളം’ മാറും; റിയാദില്‍ ആരവം 2ല്‍ നിന്ന് 16ലേക്ക്

റിയാദ്: ആവേശത്തിന്റെ ‘ആരവം’ മുഴക്കാന്‍ റാപ്പര്‍ വേടന്‍ റിയാദിലെത്തും. ഒക്‌ടോബര്‍ 2ന് നടക്കുമെന്ന് പ്രഖ്യാപിച്ച ‘ആരവം മെഗാ ലൈവ് മ്യൂസിക് ഇവന്റ്’ സാങ്കേതിക കാരണങ്ങളാല്‍ 16നായിരിക്കും നടക്കുക. വൈകീട്ട് 6 മുതല്‍ പുലര്‍ച്ചെ 2 വരെ ദിറാബ് ഡ്രിഫ്റ്റ് പാര്‍ക്കിലാണ് പരിപാടിയെന്ന് സംഘാടകരായ എന്‍ആര്‍കെ ഫോറവും മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വേടന് പുറമെ ആര്യ ദയാല്‍, യോഗി ശേഖര്‍, H3M, DJ സിബിന്‍, V-Freek എന്നിവരും മെഗാ ഷോയില്‍ പങ്കെടുക്കും. വേദിയുടെ പരിസരത്ത് ഗതാഗത

gulf, saudi

ആഘോഷ തിളക്കത്തില്‍ അണിചേരാന്‍ പി.എം.എഫ്; സൗദി ദേശീയദിനത്തില്‍ വിപുലമായ പരിപാടികള്‍

റിയാദ്: സൗദി ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 3ന് രാവിലെ 9.00ന് റിയാദ് മന്‍സൂറയിലെ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സര വിജയികളെ ചടങ്ങില്‍ ആദരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാഹിത്യാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ അര്‍ഹരായവര്‍ക്ക് റമദാന്‍

gulf, saudi

വാക്കുകളില്‍ തെളിഞ്ഞ സ്വാതന്ത്ര്യചിന്ത; പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘അവകാശ സമരം: ജനാധിപത്യത്തിന്റെ ജീവ വായു’ എന്ന വിഷയത്തില്‍ സീനിയര്‍ വിഭാഗം മത്സരത്തില്‍ റിയാദിലെ എ. യു. സിദ്ദിഖ് കരിമ്പ ഒന്നാം സ്ഥാനം നേടി. പാലക്കാട് സ്വദേശിയായ ഇദ്ദേഹം ഗിര്‍ഗാസ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സപ്പോര്‍ട്ടിങ് കോഡിനേറ്ററും കെ.എം.സി.സി പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയും ഗള്‍ഫ് ഏഷ്യ കമ്പനി ക്വാളിറ്റി കണ്‍ട്രോള്‍ മാനേജരും

gulf, saudi

സൗദി ഉല്‍പ്പന്നങ്ങളുടെ പെരുമയുമായി ലുലു ‘സൗദി ഷോപ്പിംഗ് ഫിയസ്റ്റ’

റിയാദ്: സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘സൗദി ഷോപ്പിംഗ് ഫിയസ്റ്റ’യ്ക്ക് തുടക്കം. ‘സൗദി മേഡ്’ ആശയത്തിന് കരുത്തുപകരുന്ന മേള യര്‍മുഖിലെ അത്യാഫ് മാളില്‍ നടന്ന ചടങ്ങില്‍ സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ സൗദി മെയ്ഡ് ആന്റ് പ്രൊമോഷന്‍ സെക്ടര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. വിവിധ കാറ്റഗറികളിലായി 3500ലധികം തദ്ദേശീയ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. പലവ്യഞ്ജനങ്ങള്‍, ഫ്രെഷ് ഫുഡ്,

gulf, saudi

റിയാദിലും അല്‍ ഖര്‍ജിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചു

റിയാദ്: റിയാദിലും അല്‍ ഖര്‍ജിലും പുറപ്പെടുവിച്ചിരുന്ന അപകട മുന്നറിയിപ്പ് സിവില്‍ ഡിഫന്‍സ് പിന്‍വലിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൊബൈല്‍ ഫോണുകളില്‍ മുന്നറിയിപ്പ് സന്ദേശം എത്തിയത്. നേരത്തെ ജിദ്ദ, യാംബു, അബഹ, ഖമീസ് മുശൈത്ത് തുടങ്ങിയ നഗരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അപകട സാധ്യത ഒഴിഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. യെമനിലെ ഹൂതികളുടെ ആക്രമണ ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഭീഷണി ഒഴിഞ്ഞതോടെയാണ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പുകള്‍ പിന്‍വലിച്ചത്.അതേസമയം, സൗദി അറേബ്യയിലെ സാധാരണക്കാര്‍ക്കും ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും

gulf, saudi

ഓര്‍മകള്‍ പങ്കുവെച്ച് ജിദ്ദയില്‍ ആര്‍എസ്‌സി ‘ലെഗസി മീറ്റ്’

ജിദ്ദ: ‘ബി ഇന്‍ ബി മോര്‍’ എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മുന്‍കാല നേതാക്കളുടെ സംഗമം ‘ലെഗസി മീറ്റ്’ ജിദ്ദയില്‍ സംഘടിപ്പിച്ചു. ലോകത്തിലെ 30 രാജ്യങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച ആര്‍എസ്‌സിയുടെ തുടക്കം ജിദ്ദയിലായിരുന്നുവെന്ന ഓര്‍മപ്പെടുത്തലോടെയായിരുന്നു സംഗമം. വിവിധ കാലഘട്ടങ്ങളിലൂടെ സംഘടന കൈവരിച്ച വളര്‍ച്ചയും പ്രയാണവും ചടങ്ങില്‍ നേതാക്കള്‍ പങ്കുവെച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും മുന്‍നിരയിലേക്ക് നയിക്കാന്‍ സംഘടന നടത്തിയ മാതൃകാപരമായ ഇടപെടലുകള്‍ യോഗം അനുസ്മരിച്ചു. ഹജ്ജ് വളണ്ടിയര്‍

gulf, saudi

സൈഹാത്തില്‍ ഒഐസിസി ഓണാഘോഷം

സൈഹാത്ത്: ഒഐസിസി കിഴക്കന്‍ പ്രവിശ്യാ സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവിശ്യാ റീജനല്‍ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം ഓണസന്ദേശം നല്‍കി. റീജനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, അന്‍വര്‍ വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഏരിയ പ്രസിഡന്റ് രമേശന്‍ പാലയ്ക്കലിന്റെ നേതൃത്വത്തിലാണ് സദ്യയൊരുക്കിയത്. ഒഐസിസി ദമ്മാം റീജനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.ടി. ശശി, ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി എബി മേലേവിളയില്‍,

gulf, saudi

ഹായില്‍ ഐസിഎഫ് ക്യാമ്പയിന്‍: സ്‌നേഹവിരുന്നും ഭവനപദ്ധതി പ്രഖ്യാപനവും

അഫ്‌സല്‍ കായംകുളം ഹായില്‍: ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ഐസിഎഫ് ഹായില്‍ റീജിയന്‍ സ്‌നേഹവിരുന്നും സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചു. ബര്‍സാന്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐസിഎഫ് സൗദി നാഷണല്‍ സെനറ്റ് അംഗം എന്‍ജിനീയര്‍ ബഷീര്‍ നെല്ലളം ഉദ്ഘാടനം ചെയ്തു. ഐസിഎഫ് ഹായില്‍ പാലക്കാട് ജില്ലയില്‍ നിര്‍മിച്ചു നല്‍കുന്ന ‘ദാറുല്‍ഖൈര്‍’ ഭവന പദ്ധതിയുടെ പ്രഖ്യാപനം അബ്ദുല്‍ റഹ്മാന്‍ മദനി കൊടുവള്ളി നിര്‍വഹിച്ചു. മുനീര്‍ സഖാഫി വെണ്ണക്കോട് സന്ദേശ പ്രഭാഷണം നടത്തി.

gulf, saudi

റിയാദില്‍ മരിച്ച നഴ്‌സ് ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദില്‍ നിര്യാതയായ കാസര്‍കോട് വെള്ളരിക്കുണ്ട് ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. മൂന്ന് വര്‍ഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുസീത ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: രതീഷ് (സൗത്ത് ആഫ്രിക്ക). മക്കള്‍: അനുനന്ദ കെ. രതീഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ്

gulf, saudi

റിയാദില്‍ എറണാകുളം കൂട്ടായ്മ ‘തിത്തൈ തകതെയ്’

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. എക്‌സിറ്റ് 26 മാര്‍ക്ക് ആന്‍ഡ് സേവ് വേദിയില്‍ ‘ഓണം പൊന്നോണം-2026, ‘ എന്ന പേരില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. എടപ്പ അംഗങ്ങളും കുടുംബങ്ങളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. ഉപദേശക സമിതി അംഗം ഗോപകുമാര്‍ പിറവം ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. നാടിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന രീതിയിലാണ് ജസീര്‍ കോതമംഗലം, വൈശാഖ്

gulf, saudi

ത്വായിഫില്‍ ഹൂതി ആക്രമണം; ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ത്വായിഫില്‍ യെമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധ സേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അപകടം. കൊല്ലപ്പെട്ടയാള്‍ യെമന്‍ പൗരനാണ്. പരിക്കേറ്റവരില്‍ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ പാക് പൗരനുമാണ്. ത്വായിഫിലെ ജനവാസ മേഖല ലക്ഷ്യമാക്കിയെത്തിയ ഡ്രോണ്‍ വ്യോമസേന വിജയകരമായി തടയുകയായിരുന്നു. എന്നാല്‍, ആകാശത്ത് തകര്‍ന്ന ഡ്രോണിന്റെ ഭാഗങ്ങള്‍ താഴേക്ക് പതിച്ചാണ് ആളപായവും നാശനഷ്ടവുമുണ്ടായത്. ആക്രമണത്തില്‍ പരിസരത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സും സുരക്ഷാ

gulf, saudi

പെരുമയോടെ സവ, നിറവോടെ ‘ഓണനിറവ്’

ദമ്മാം: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) ‘ഓണനിറവ് 2026’ പ്രവാസി മലയാളി കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറി. കേരളത്തിന്റെ പരമ്പരാഗത തനിമയും ഓണപ്പാട്ടുകളുടെ ഈണവും പ്രവാസജീവിതത്തിന്റെ ആഹ്ലാദവും ഒത്തുചേര്‍ന്നതായിരുന്നു ആഘോഷങ്ങള്‍. സൈഹാത്തില്‍ അരങ്ങേറിയ പരിപാിെകളില്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സവ വനിതാ അംഗങ്ങള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സാംസ്‌കാരിക സമ്മേളനം രക്ഷാധികാരി കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി

Scroll to Top