ചിരന്തന സാഹിത്യ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു
ദുബായ്: ചിരന്തനാ സാഹിത്യ പുരസ്‌കാരം സബീന എം സാലിക്ക് സമ്മാനിച്ചു. ചെറുകഥാ വിഭാഗത്തിലാണ് അവാര്‍ഡ്. പ്രൗഢമായ ചടങ്ങില്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ, അറബ് സാഹിത്യകാരനും കവിയുമായ ഹമദ് അല്‍ ബലൂഷി എന്നിവര്‍ക്ക് വിശിഷ്ട വ്യക്തിത്വ പുരസ്‌ക്കാരങ്ങളും സമ്മാനിച്ചു. നോവല്‍ വിഭാഗത്തില്‍ സലിം അയ്യനത്ത്, കവിതയ്ക്ക് സഹര്‍ അഹമ്മദ്, ലേഖന വിഭാഗത്തില്‍ എം.സി.എ നാസര്‍, ഇതര സാഹിത്യ വിഭാഗത്തില്‍ ഹരിലാല്‍, കുട്ടികളുടെ കൃതികള്‍ക്ക് മാളവിക രാജേഷ്, തഹാനി ഹാഷിറും അവാര്‍ഡ് ഏറ്റുവാങ്ങി. പുരസ്‌കാരം, […]














