സാംസ്‌കാരിക പരിപാടികള്‍ മാറ്റിവെച്ച് റിയാദിലെ പ്രവാസി കൂട്ടായ്മകള്‍
റിയാദ്: കൊവിഡ് വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഡസനിലധികം സാംസ്‌കാരിക പരിപാടികള്‍ പ്രവാസി കൂട്ടായ്മകള്‍ മാറ്റി വെച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിയാദില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പരിപാടികളാണ് മാറ്റി വെച്ചത്. കേരളത്തില്‍ നിന്നു നിരവധി കാലാകാരന്‍മാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന അറേബ്യന്‍ ഡ്രൈവേഴ്‌സ് രണ്ടാം വാര്‍ഷികം നടന്നില്ല. മാര്‍ച്ച് 20ന് ബത്ഹ അപ്പോളൊ ഡിമോറയില്‍ നടത്താന്‍ തീരുമാനിച്ച ‘മൊയ്തുക്കയോടൊപ്പം അല്‍പനേരം’ പരിപാടിയും മാറ്റി. പ്രവാസി മലയാളി ഫെഡറേഷന്‍ മാര്‍ച്ച് 27ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്രാമോത്സവം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. […]












