ലുലു ഹൈപ്പറില്‍ പ്രായമായവര്‍ക്കു പ്രത്യേക സമയം: റിയാദ് മുനിസിപ്പാലിറ്റി
റിയാദ്: പ്രായമായവര്‍ക്കും അംഗ പരിമിതര്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക സമയം അനുവദിക്കുമെന്ന് റിയാദ് മുനിസിപ്പാലിറ്റി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രായമായ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം സമയം നിശ്ചയിക്കുന്നത്. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിലെ ശാഖകള്‍ രാവിലെ 7 മുതല്‍ 9 വരെ പ്രായമായവരും അംഗപരിമിതരുമായ ഉപഭോക്താക്കള്‍ക്കു തുറന്നു കൊടുക്കും. തിരക്ക് ഒഴിവാക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇതേ […]












