‘നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍’; ദമ്മാമില്‍ ദ്വിദിന സാഹിത്യോത്സവം
ദമാം: സൗദിയില്‍ ആദ്യമായി മലയാളം ലിറ്റററി ഫെസ്റ്റ് ഒരുക്കുന്നു. സൗദി മലയാളി സമാജം ഒക്‌ടോബര്‍ 30, 31 തിയ്യതികളില്‍ ദമാമില്‍ നടക്കും. മലയാള സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയ, തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, സാഹിത്യകാരന്‍മാരായ റഹ്മാന്‍ കിടങ്ങയം, അഖില്‍ പി ധര്‍മജന്‍, ആര്‍. രാജശ്രീ, ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ജി.സി.സിയില്‍നിന്നുള്ള മുസാഫിര്‍, ജോസഫ് അതിരുങ്കല്‍, സബീന എം സാലി, പി.എ.എം ഹാരിസ്, മന്‍സൂര്‍ പള്ളൂര്‍, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍, […]














