‘തമസ്‌കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനം
ദമ്മാം: മലബാര്‍ ഹെറിറ്റേജ് കൗണ്‍സില്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. മലബാര്‍ ഹെറിറ്റേജ് എക്‌സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.എം.സി.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ എഡിറ്റ് ചെയ്ത ‘തമസ്‌കൃതരുടെ സ്മാരകം’ എന്ന കൃതിയുടെ പ്രകാശനം ജൂലൈ മൂന്ന് വ്യാഴം […]













