Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

Saudi News

gulf, saudi

നിലമ്പൂര്‍ വിജയം: റിയാദില്‍ യുഡിഎഫ് ‘വിജയാരവം’

റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി നേടിയ മികച്ച വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ‘വിജയാരവം’ സംഘടിപ്പിച്ചു. ബത്ഹ കെഎംസിസി ഓഫീസിലാണ് ഒഐസിസിയുടെയും കെഎംസിസിയുടെയും മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയംആഘോഷിച്ചത്. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന നിയമസഭ […]

gulf, saudi

ജിദ്ദയില്‍ ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയും സൗത്ത് സോണ്‍ കെഎംസിസി സ്ഥാപകരില്‍ പ്രമുഖനും പ്രഥമ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍ സംഘടിപ്പിച്ചു. യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സംവിധാനങ്ങളും പ്രവാസികള്‍ക്ക് പരിമിതമായിരുന്നിട്ടും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ത്യാഗ മനഃസ്ഥിതിയോടെ ഇസ്മയില്‍ എരുമേലി ഉള്‍പ്പടെയുള്ളവരുടെ അധ്വാനമാണ് സൗത്ത് സോണ്‍ കെഎംസിസിയുടെ സമാരംഭമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സൗദി ദേശീയ കമ്മിറ്റി ട്രഷറര്‍ അഹ്മദ് പാളയാട്ട് പറഞ്ഞു. ഇസ്മായില്‍ എരുമേലി നിര്‍വ്വഹിച്ച സംഘാടനത്തിന്റെ പൊലിമ പോലെ തന്നെ സൗഹൃദം

gulf, saudi

ഐഎംഎ ജോ ജോഷി എന്‍ഡോവ്‌മെന്‍ഡ് അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിയാദ് നല്‍കുന്ന ജോ ജോഷി എന്‍ഡോവ്‌മെന്‍ഡ് അവാര്‍ഡ് മോഡേണ്‍ മിഡിലീസ്റ്റ് സ്‌കൂളിലെ സാമിയ സാജിത ഷഫീറിന് സമ്മാനിച്ചു. സി.ബി.എസ്.സി പത്താം ക്ലാസില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിനാണ് അവാര്‍ഡ്. ഇരുപത്തയ്യായിരം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. റിയാദിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ നിന്നു അപേക്ഷ സ്വീകരിച്ചതിന് ശേഷമാണ് ജേതാവിനെ കണ്ടെത്തിയത്. ബത്ഹ യാസ്മിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ഉപഹാരം സമ്മാനിച്ചു. പ്രവാസ ലോകത്തും കേരളത്തിലും

gulf, saudi

കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു. ബത്ഹ ഗുറബി മാര്‍ക്കറ്റില്‍ ഇലക്ട്രിക്കല്‍ ഷോപ് നടത്തുന്ന കഌപ്പന പുതുതെരുവ് കാവുംതറയില്‍ ഷമീര്‍ അബ്ദുല്‍ സലാം (38) ആണ് മരിച്ചത്. ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബംറിയിദിലുണ്ട്. ഭാര്യ: അന്‍സില, മക്കള്‍: ഫൈഹ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് ഫൗവ്‌സാന്‍. മയ്യത്ത് റിയാദില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

gulf, saudi

സലഫി മദ്‌റസയില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം

റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഗള്‍ഫ് ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും മദ്‌റസ മാനേജറുമായ മുഹമ്മദ് സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമകളാക്കുന്ന നാട്ടിലെ സംവിധാനങ്ങള്‍ തിരിച്ചറിയണം. സൗഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളില്‍ നിന്നു മാറിനില്‍ക്കുകയും പ്രവാസികളായ കുട്ടികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കുട്ടികളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണങ്ങളിലും സജീവമാക്കാന്‍

gulf, saudi

എബിസി കാര്‍ഗോ റിയാദ് മുറബ്ബ ലുലുവില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ, കൊറിയര്‍ കമ്പനിയായ എബിസി കാര്‍ഗോ, റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. എബിസി കാര്‍ഗോ ഡയറക്ടര്‍മാരായ നിസാര്‍ അബ്ദുല്‍ ഖാദര്‍, സലിം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കുപുറമെ മഞ്ചേശ്വരം എംഎല്‍ എ കെ എം അഷ്‌റഫ്, ബഷീര്‍ പാരഗണ്‍, അബ്ദുള്ള അല്‍ ഖഹ്താനി, മുഹമ്മദ് അല്‍ സഹ്‌റാനി, ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അബ്ദുള്‍ജലീല്‍, മാള്‍ മാനേജര്‍ ലാലു

gulf, saudi

എടക്കര സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് റിയാദ് ബത്ഹയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ് ജംഷീദ് (കുഞ്ഞാപ്പു 42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ബത്ഹ പാരഗണ്‍ റസ്‌റ്റോറന്റിന് പിന്‍വശം താമസ സ്ഥലത്തായിരുന്നു മരണം. നേരത്തെ സൗദിയില്‍ ദീര്‍ഘകാലം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ തൊഴിതേടി എത്തിയതാണ്. പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ, ഭാര്യ: തന്‍സീറ, മൂന്ന് പെണ്‍മക്കള്‍ വിദ്യാര്‍ത്ഥികളാണ്. മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കുന്നതിന് സിദ്ദീഖ് തുവ്വൂര്‍,

gulf, saudi

കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊടുവള്ളി/റിയാദ്: വിവിധ പരീക്ഷകളില്‍ മിക വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കു റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) വിദ്യഭ്യാസ പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കൊടുവള്ളി ദാറുല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ ‘മെറിറ്റ് ഇവന്റ്-25’ എന്ന പേരിലായിരുന്നു പരിപാടി. കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് മുഹമ്മദ് ശാഫി ഹുദവി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുബശീര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പ്രവാസികളായ രക്ഷിതാക്കളുടെ ത്യാഗം നിറഞ്ഞ ജീവിതം കുട്ടികള്‍ അറിഞ്ഞിരിക്കണം. പുരസ്‌കാരങ്ങള്‍ ഭാവിയിലേക്ക് പ്രചോദനമാവണമെന്നും

gulf, saudi

വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം

റിയാദ്: സൗദി അറേബ്യയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം സാവകാശം നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വീസയിലല്ലാതെ രാജ്യത്തെത്തിയ ബിസിനസ്സ്, ടൂറിസ്റ്റ് സന്ദര്‍ശന വിസ ഉള്‍പ്പെടെയുളളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു മാസത്തെ വീസ പുതുക്കാനുളള ഫീസും കാലാവധി കഴിഞ്ഞു രാജ്യം വിടാത്തതിനുളള പിഴയും അടക്കുന്നവര്‍ക്കാണ് സാവകാശമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. മാസങ്ങളായി രാജ്യം വിടാതെ നിയമ ലംഘകരായി കഴിയുന്നവര്‍ ഇ-സര്‍വ്വീസ് പോര്‍ട്ടലായ അബ്ഷിറില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസം വീസ കാലാവധി നീട്ടി കിട്ടും.

gulf, saudi

നെടുമ്പാശ്ശേരിയില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ച് ‘സവ’

നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി കേരളത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) സ്വീകരണം നല്‍കി. കേരള ഹജ്ജ് കമ്മറ്റി വഴി ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങിയ ഹാജിമാരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്വീകരിച്ചത്. സവ വളന്റിയര്‍മാര്‍ മക്കയിലും മദിനയിലും തീര്‍ത്ഥാടകര്‍ക്ക് സേവനം അനുഷ്ടിക്കാന്‍ രംഗത്തുണ്ടായിരുന്നു. നല്‍കിയിരുന്നു. സവ പ്രതിനിധികളായ അബ്ദുല്‍ സലാം കണ്ടത്തില്‍, മുഹമ്മദ് രാജാ, അലി താഴ്ചയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 25 വര്‍ഷമായി സവാ പ്രവര്‍ത്തകര്‍ ഹാജ് തീര്‍ത്ഥാടകര്‍ക്കു കരുതലിന്റെ കൈതാങ്ങായി പുണ്യഭൂമിയില്‍ സേവനം

gulf, saudi

വര്‍ണാഭാമയ പരിപാടികളോടെ അസീസിയ കേളി ‘സര്‍ഗ്ഗ സംഗമം’

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്റെ ഭാഗമായി ‘സര്‍ഗ്ഗ സംഗമം 2025’ വിവിധ പരിപാടികളോടെ അരങ്ങേറി. യൂണിറ്റുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് പരിപാടി. ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച പരിപാടിയില്‍ വടം വലി, ഷൂട്ട്ഔട്ട്, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധ കായിക വിനോദ പരിപാടികളും അരങ്ങേറി. കാരംസ് മത്സരത്തില്‍ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും

gulf, saudi

ഐസിഎഫ് സമ്മര്‍ ക്യാമ്പ്

ദമ്മാം: ഐസിഎഫ് ദമ്മാം റീജിയന്‍ വിദ്യാര്‍ത്ഥികള്‍ക്കു സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പഠന പാഠ്യേതര മികവു വര്‍ധിപ്പിക്കുന്നതിനു ഐസിഎഫ് ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മോട്ടിവേഷന്‍ ക്ലാസുകള്‍, മത്സരങ്ങള്‍, വ്യായാമങ്ങള്‍, ആസ്വാദനം എന്നിവ ക്യാമ്പിന്റെ ഭാഗമായി അരങ്ങേറി. ലോക പരിസ്ഥിതി ദിനത്തില്‍ നടത്തിയ പോസ്റ്റര്‍ മത്സര വിജയികളെയും സ്റ്റുഡന്റസ് കൗണ്‍സിലിനെയും ക്യാമ്പില്‍ പ്രഖ്യാപിച്ചു. അല്‍ ഹിദായ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സഈദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് എം.കെ അഹ്മദ്

gulf, saudi

‘വെനീസ് റഹ്മ’ ഉദ്ഘാടനം ഇന്ന്

റിയാദ്: കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി അര്‍ധ വാര്‍ഷിക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘വെനീസ് റഹ്മ’ എന്ന പേരില്‍ വിവിധ കര്‍മ്മ പദ്ധതികളും സംഘടനാ ശാക്തീകരണ പരിപാടികളുമാണ് ഒരുക്കയിയിട്ടുളളത്. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ 27 വെളളി വൈകീട്ട് 7.00ന് മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മസ്‌ലിം ലീഗ് പ്രമുഖര്‍ക്കു പുറമെ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ

gulf, saudi

റിയാദ് മുറബ്ബ ലുലു മാളില്‍ എബിസി കാര്‍ഗോ ഉദ്ഘാടനം ഇന്ന്

റിയാദ്: എബിസി കാര്‍ഗോ ശാഖ റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ 27 വെളളി വൈകീട്ട് 5.30ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കള്‍ക്ക് ലുലു ഹൈപ്പറില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്ന സാധന സാമഗ്രികള്‍ എബിസി കാര്‍ഗോ കൗണ്ടര്‍ വഴി ലക്ഷ്യ സ്ഥാനത്ത് അതിവേഗം എത്തിക്കാന്‍ കഴിയും. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കാര്‍ഗോ, കൊറിയര്‍ സേവനം ലഭ്യമാക്കുന്ന എബിസി കാര്‍ഗോ ഉപഭോക്താക്കളുടെ സമയം പാഴാകാതെ പര്‍ച്ചേസ്

Scroll to Top