Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ സ്വീകരിച്ചത് 16 ലക്ഷം കോളുകള്‍

റിയാദ്: സൗദി നാഷണല്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററില്‍ ഒരു മാസത്തിനിടെ 16 ലക്ഷം ടെലിഫോണ്‍ കോളുകള്‍ ലഭിച്ചതായി അധികൃതര്‍. മധ്യ പ്രവിശ്യ, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ടെലിഫോണ്‍ സന്ദേശം ലഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

റിയാദിലും പടിഞ്ഞാറന്‍ പ്രവിശ്യയിലുമാണ് ഏകീകൃത ടോള്‍ ഫ്രീ നമ്പരായ 911 ല്‍16.34 ലക്ഷം ടെലിഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചത്. റമദാനിലെ കണക്കുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള നാഷണല്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ പുറത്തു വിട്ടത്.

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ 771,935ഉും റിയാദില്‍ 862,120 ടെലിഫോണ്‍ കോളുകളുമാണ് സ്വീകരിച്ചത്. പരിശീലനം നേടിയ വിദഗ്ദരുടെ നേതൃത്വത്തില്‍ ദ്വിഭാഷികളാണ് കോള്‍ സെന്ററുകളില്‍ 24 മംിക്കൂറും സേവനം അനുഷ്ടിക്കുന്നത്.

ട്രാഫിക് അപകടങ്ങള്‍, തീപിടിത്തങ്ങള്‍, ആരോഗ്യ-മാനുഷിക സേവനങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് കോള്‍ സെന്ററുകളിലേക്കുളള സന്ദേശം.

ടെലിഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ അധികാരപരിധിയിലെയും സുരക്ഷാ, സേവന അധികാരികള്‍ക്ക് സന്ദേശം കൈമാറും. ഇതിന് പുറമെ ഓട്ടേമാറ്റിക് അഡ്വാന്‍സ്ഡ് സിസ്റ്റം വഴി അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററില്‍ സംവിധാനം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top