Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

കിഗ് ഫഹദ് കോസ്‌വേ വഴി മണിക്കൂറില്‍ സഞ്ചരിച്ചത് 2,000 വാഹനങ്ങള്‍

കിഗ് ഫഹദ് കോസ്‌വേ വഴി മണിക്കൂറില്‍ സഞ്ചരിച്ചത് 2,000 വാഹനങ്ങള്‍
റിയാദ്: പന്ത്രണ്ട് മണിക്കൂറിനിടെ സൗദി-ബഹ്‌റൈന്‍ കിംഗ് ഫഹദ് കോസ്‌വേ വഴി 25,000ത്തിലധികം വാഹനങ്ങള്‍ കടന്നു പോയതായി അധികൃതര്‍. ഇന്നലെ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാണ് ഇത്രയധികം വാഹനങ്ങള്‍ കടന്നുപോയതെന്നും കോസ്‌വേ അതോറിറ്റി അറിയിച്ചു.

ഈദ് അവധി ദിനങ്ങളിലാണ് കോസ്‌വേ വഴി സൗദി-ബഹ്‌റൈന്‍ യാത്രക്ക് തിരക്കേറിയത്. മണിക്കൂറില്‍ 2,089 വാഹനങ്ങള്‍ കടന്നുപോയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു. സൗദി പൗരന്മാരും സൗദിയിലുളള വിദേശികളും ഈദ് അവധിആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ടതാണ് കോസ്‌വേയില്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണം.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്ന് ബഹ്‌റൈനിലേക്കുളള സഞ്ചാരികളുടെ എണ്ണം രണ്ടു വര്‍ഷമായി കുറഞ്ഞിരുന്നു. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാശ്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോസ്‌വേ വഴി സഞ്ചരിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ഈദ് അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിച്ചത്.

സൗദി പൗരന്മാര്‍ക്ക് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നാഷണല്‍ ഐഡി ഉപയോഗിച്ച് സൗദി അറേബ്യയിലേക്കും തിരിച്ചും യാത്ര ചെയ്യാനുളള അനുമതി പുനസ്ഥാപിച്ചതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി. സൗദിയിലുളള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയോടൊപ്പം കോസ് വേ വഴി ബഹ്‌റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top